റിയാദ് : സഊദിയുടെ വിവിഫഹ ഭാഗങ്ങളിലേക്ക് വീണ്ടും ഹൂതി ആക്രമണം. മക്ക, മദീന ഉള്പേപ്പടെയുള്ള പ്രദേശങ്ങളിലേക്കാണ് ഡ്രോണുകളും റോക്കറ്റുകളും എത്തിയത്. എന്നാൽ, ഹൂതികളുടെ ലക്ഷ്യം കാണും മുമ്പ് തന്നെ സഊദി പ്രതിരോഷ സംവിധാനം ഉപയോഗിച്ച് തകർത്തതായി സഊദി അറേബ്യ അറിയിച്ചു.
ഹൂത്തി മിലിഷ്യ ഭീകരർ രാജ്യത്തേക്ക് വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകളും 6 ഡ്രോണുകളും തടഞ്ഞു നശിപ്പിച്ചതായി യെമനിലെ ഔദ്യോഗിക സർക്കാരിനെ പിന്തുണക്കുന്ന സഖ്യത്തിന്റെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.
തലസ്ഥാന നഗരിയായ റിയാദിലെ ലക്ഷ്യമാക്കിയാണ് രണ്ട ബാലിസ്റ്റിക് മിസൈലുകൾ എത്തിയത്. എന്നാൽ, അവ ആകാശത്ത് വെച്ച് തന്നെ തടഞ്ഞു നിർത്തി നശിപ്പിച്ചു. കൂടാതെ കിഴക്കൻ പ്രവിശ്യയിലേക്കെത്തിയ 3 ഡ്രോണുകളും മക്ക മേഖലയിലെത്തിയ രണ്ട് ഡ്രോണുകളും മദീനയിൽ ഒരു ഡ്രോണും തകർത്തതായും വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
