കാമുകനെ ഒഴിവാക്കുന്നതിനായി ക്വട്ടേഷന്‍; യുവതിയും കൂട്ടാളികളും അറസ്റ്റില്‍

News Desk
1 Min Read

പാലക്കാട്: കാമുകനെ ക്വട്ടേഷന്‍ നല്‍കി ആക്രമിച്ച സംഭവത്തില്‍ യുവതിയും സുഹൃത്തുക്കളും അറസ്റ്റില്‍. പട്ടാമ്പി സ്വദേശിയായ യുവതിയുടെ ആണ്‍സുഹൃത്തിനെ ഒഴിവാക്കാനാണ് ക്വട്ടേഷന്‍ നല്‍കിയത്.

കേസില്‍ പട്ടാമ്പി സ്വദേശിയായ പനങ്ങാട്ട്‌തൊടി സഫാന(19), സുഹൃത്തുക്കളായ തിരൂര്‍ നോര്‍ത്ത് അന്നാര സ്വദേശികയായ നാദിയ (20), പുതുക്കുളങ്ങര വീട്ടില്‍ റബീബ (25) പറവണ്ണ സ്വദേശികളായ ഇര്‍ഷാദ് (28), അസറുദ്ദീന്‍ (25) എന്നിവരാണ് അറസ്റ്റിലായത്

കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ തന്റെ പെണ്‍സുഹൃത്തിനെ കാണാനായി തിരൂരില്‍ എത്തിയ പട്ടാമ്പി സ്വദേശിയായ യുവാവിനെയാണ് സുഹൃത്തുക്കള്‍ക്ക് ക്വട്ടേഷന്‍ നല്‍കി ആക്രമിച്ചത്. സുഹൃത്തിന്റെ അടുത്തെത്തിക്കാം എന്ന് വിശ്വസിപ്പിച്ച് കാറില്‍ കയറ്റി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തു. പിടിയിലായ ഇര്‍ഷാദ്, അസറുദ്ദീന്‍ എന്നിവര്‍ നേരത്തെ ലഹരിക്കേസുകളില്‍ പ്രതികളാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!