ഭൂഗർഭ മിസൈൽ സിറ്റിയുടെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ച് ഇറാൻ; പശ്ചിമേഷ്യ കടന്നും പ്രത്യാക്രമണമെന്ന് മുന്നറിയിപ്പ്

News Desk
1 Min Read

ടെഹ്റാൻ: ഭൂമിക്കടിയിലെ ‘മിസൈൽ സിറ്റി’ ലോകത്തിനു മുന്നിൽ പ്രദർശിപ്പിച്ച് ഇറാൻ. ബാലിസ്റ്റിക്, ക്രൂസ്, മിസൈലുകളുൾപ്പെടെ അത്യാധുനിക ആയുധങ്ങൾ ഉൾക്കൊള്ളുന്ന ഭൂഗർഭ കേന്ദ്രത്തിന്റെ വിഡിയോയാണ് ഇറാന്റെ ഇസ്‌ലാമിക് റവലൂഷണറി ഗാർഡ് കോർ (ഐആർജിസി) കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.

സൈന്യത്തിന്റെ ചീഫ് ഓഫ് ദ് ജനറൽ സ്റ്റാഫ് അലി അബ്ദുല്ലാഹി, ഐആർജിസി എയ്റോ സ്പേസ് ഫോഴ്സ് കമാൻഡർ മജീദ് മൗസാവി തുടങ്ങിയവർ മിസൈൽ സിറ്റി സന്ദർശിക്കുന്ന ദൃശ്യങ്ങൾ ഇറാന്റെ ഔദ്യോഗിക ടെലിവിഷനിലൂടെയാണു പുറത്തുവിട്ടിട്ടുള്ളത്.

മിസൈൽ കേന്ദ്രത്തിന്റെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്യുകയും ബ്ലർ ചെയ്യുകയും ചെയ്തിട്ടുണ്ട്. എവിടെയാണ് കേന്ദ്രമെന്നോ ഇതു പുതിയതാണോ തുടങ്ങിയ വിവരങ്ങളൊന്നും അറിവായിട്ടില്ല.

പോർക്കളത്തിലുണ്ടാക്കാൻ പോകുന്ന പ്രത്യാഘാതത്താൽ പുതിയ മിസൈലുകൾ ശത്രുക്കളെ അദ്ഭുതപ്പെടുത്തുമെന്ന് അലി അബ്ദുല്ലാഹി പറഞ്ഞു. ഇറാനെ ഒരിക്കൽക്കൂടി ആക്രമിച്ചാൽ പശ്ചിമേഷ്യ കടന്നും പ്രത്യാക്രമണം നടത്തുമെന്നും അബ്ദുല്ലാഹി പറഞ്ഞതായി ഇറാൻ ഇന്റർനാഷനൽ റിപ്പോർട്ട് ചെയ്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!