മദീന: മദീന നഗരത്തെ ലക്ഷ്യമിട്ട് ഹൂതി വിമതർ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണ ശ്രമം സൗദി അറേബ്യയുടെ വ്യോമപ്രതിരോധ സേന തകർത്തു. മിസൈൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ തകർത്തതായി അറബ് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.
മദീന പ്രവിശ്യയിലെ യാംബുവിൽ അപകടഭീഷണിയുള്ളതായി നാഷനൽ ഏർലി വാണിങ് പ്ലാറ്റ്‌ഫോം വഴി സിവിൽ ഡിഫൻസ് നേരത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി പിന്തുടരണമെന്നും സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.
ഇതിനിടെ നജ്‌റാൻ പ്രവിശ്യയിലെ ഷറൂറയിലും സമാനമായ രീതിയിൽ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും രണ്ട് പ്രദേശങ്ങളിലും പിന്നീട് അപകടഭീഷണി ഒഴിഞ്ഞതായി സിവിൽ ഡിഫൻസ് സ്ഥിരീകരിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
