ദുബൈ: യുദ്ധം അവസാനിപ്പിക്കാന്‍ തായ്യാറാണെന്നും എന്നാൽ അതിനായി സഊദി അറേബ്യ പണം നൽകണമെന്നും ഹൂതികൾ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ദി വാള്‍ സ്ട്രീറ്റ് ജേണല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വര്‍ഷങ്ങളായി തുടരുന്ന വ്യോമാക്രമണങ്ങള്‍ക്കും ഉപരോധത്തിനും നഷ്ടപരിഹാരമായാണ് സഊദി അറേബ്യ 5,100 കോടി ഡോളര്‍ നൽകേണ്ടത്. മാത്രമല്ല, യമനിലെ ഭരണാധികാരികളായി അന്‍സാറുല്ലയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹൂത്തി വിഭാഗത്തെ ഔദ്യോഗികമായി അംഗീകരിക്കണമെന്നും ഹൂത്തികള്‍ ആവശ്യപ്പെടുന്നു.
യുദ്ധം അവസാനിപ്പിക്കാനുള്ള അടിസ്ഥാന വ്യവസ്ഥകളായാണ് അവര്‍ ഇക്കാര്യങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. സഊദി അറാംകോ കേന്ദ്രങ്ങള്‍, ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍, റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ചെങ്കടലിലെ ടാങ്കറുകള്‍ എന്നിവക്ക് നേരെ ഹൂത്തികള്‍ ആക്രമണം നടത്തുകയും, ബാബ് അല്‍മന്ദബ് മേഖലയില്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് സഊദി അറേബ്യ ഹൂത്തികളുമായി ബന്ധപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ ഇക്കാര്യം സഊദി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
