യൂറോപ്പില്‍ വിമാനങ്ങള്‍ക്ക് നേരെ വ്യാപക ബോംബ് ഭീഷണി; അടിയന്തര ലാൻഡിങ് നടത്തി നിരവധി ഫ്ലൈറ്റുകൾ

News Desk
1 Min Read

ലണ്ടൻ: യൂറോപ്പില്‍ വിമാനങ്ങള്‍ക്ക് നേരെ വ്യാപക ബോംബ് ഭീഷണിയെന്ന് റിപ്പോര്‍ട്ട്. ഈ ആഴ്ച രണ്ടാം തവണയാണ് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി ഉണ്ടാകുന്നത്. ഭീഷണകളെ തുടര്‍ന്ന് യൂറോപ്പില്‍ വിമാനാ സര്‍വീസുകള്‍ നിര്‍ത്തി വെയ്ക്കുകയും നിരവധി വിമാനങ്ങള്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയും ചെയ്തു.

ഭീഷണകളെല്ലാം വ്യാജമാണെന്നാണ് റിപ്പോര്‍ട്ട്. ബോംബ് ഭീഷണയില്‍ റഷ്യയെയും ഇറാനെയുമാണ് യുറോപ്യന്‍ രാജ്യങ്ങള്‍ കുറ്റപ്പെടുത്തുന്നത്. രണ്ട് രാജ്യങ്ങളും ചേര്‍ന്ന് ഹൈബ്രിഡ് അറ്റാക്ക് നടത്തുകയാണെന്നാണ് ആരോപണം. എന്നാല്‍ ആരോപണങ്ങളെ തെഹ്‌റാനും മോസ്‌കോയും നിഷേധിച്ചിട്ടുണ്ട്.

അടിയന്തര മുന്നറിയിപ്പിനെ തുടര്‍ന്ന് ഐയര്‍ലന്‍ഡിലെ ഡബ്ലിനില്‍ നിന്ന് റോമിലേക്ക് പുറപ്പെട്ട ഫ്ലൈറ്റ് e1402 പാരീസ് സമീപം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി എറിഷ് എയര്‍ലൈന്‍ അറിയിച്ചു. ബോംബ് ഭീഷണിയെത്തുടര്‍ന്ന് മൂന്ന് വിമാനങ്ങള്‍ ബാല്‍ക്കന്‍ രാജ്യത്ത് അടിയന്തരമായി ലാന്‍ഡിങ് നടത്തിയതായി ബള്‍ഗേറിയന്‍ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു. മാഡ്രിഡില്‍ നിന്നും പറന്നുയര്‍ന്ന വിമാനങ്ങള്‍ സോഫിയയില്‍ സുരക്ഷിതമായി ഇറങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. കൂടാതെ ലണ്ടനില്‍ നിന്നുള്ള മൂന്നാമത്തെ വിമാനം വഴിതിരിച്ചുവിട്ട് ബള്‍ഗേറിയയിലെ പ്ലോവ്ഡിവില്‍ ഇറക്കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!