കെ എസ് ഷാന്‍ വധക്കേസ്; വിചാരണ നീട്ടി വെച്ചു, നവംബര്‍ 20ന് നടപടികള്‍ ആരംഭിക്കും

News Desk
1 Min Read

ആലപ്പുഴ: എസ്ഡിപിഐ നേതാവ് കെ എസ് ഷാന്‍ വധക്കേസില്‍ വിചാരണ നീട്ടി വെച്ചു. വിചാരണ നീട്ടണമെന്ന് പ്രതിഭാഗം അഡ്‌ജേണ്‍മെന്റ് ഹരജി നല്‍കിയിരുന്നു.

പ്രതിഭാഗം അഭിഭാഷകന് അഭിമന്യു കേസില്‍ ഹൈക്കോടതയില്‍ ഹാജരാകേണ്ട വിവരം കോടതിയെ അറിയിച്ചു. തുടര്‍ന്ന് നവംബര്‍ 20ലേക്ക് വിചാരണ മാറ്റി. നവംബര്‍ 20ന് നടപടികള്‍ ആരംഭിക്കും.

2021 ഡിസംബര്‍ 18ന്  ആലപ്പുഴ മണ്ണഞ്ചേരിക്ക് സമീപം വെച്ചാണ് ആലപ്പുഴയിലെ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ കൊല്ലപ്പെട്ടത്. നേരിട്ട് പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട് ഹൈക്കോടതി ജാമ്യം നിഷേധിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രതികള്‍ക്ക് 2025 സെപ്തംബറില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.

അഭിമന്യു, അതുല്‍, സനന്ദ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ചൂണ്ടിക്കാട്ടി കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നുവെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!