തിരുവനന്തപുരം: മുസ്്ലിം ലീഗ് നോമിനിയെ മറികടന്ന് മറ്റൊരുമുസ്്ലിം ലീഗുകാരന് കാലിക്കറ്റ് സര്‍വകലാശാല പ്രോ വൈസ് ചാന്‍സിലറായ നടപടി സര്‍ക്കാറിനും പാര്‍ട്ടിക്കും തിരിച്ചടിയായതോടെ നിയമനത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് സര്‍വകലാശാലക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് കത്തയച്ചു. നിയമനം നടത്താനുണ്ടായ സാഹചര്യം വിശദീകരിച്ചുകൊണ്ടു സര്‍വകലാശാല റിപ്പോര്‍ട്ട് നല്‍കണം.
സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഡോക്ടര്‍ റഷീദ് അഹമ്മദിനെ പ്രോ വി സി ആയി നിയമിച്ചതിലാണ് ഇടപെടല്‍. മുസ്ലിംലീഗിന്റെ എതിര്‍പ്പിന് പിന്നാലെയാണ് ഉന്നത വിദ്യാഭ്യാസവകുപ്പ് കത്തയച്ചത്. റഷീദ് അഹമ്മദ് പ്രൊഫസറായ കരുവാരക്കുണ്ട് കെ ടി എം കോളേജിനോടും വിശദീകരണം തേടി.
സര്‍വകലാശാല വി സി വ്യക്തി താത്പര്യത്താല്‍ നിയമനം നടത്തിയെന്നാണ് മുസ്ലിം ലീഗ് ഉയര്‍ത്തുന്ന ആക്ഷേപം. റഷീദ് അഹമ്മദ് മുസ്ലിം ലീഗ് നേതാവാണ്. എന്നാല്‍ മുസ്ലീം ലീഗ് നോമിനീയായി ഉണ്ടായിരുന്നത് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ സക്കീര്‍ ഹുസൈന് ആയിരുന്നു. ഇത് മറികടന്നാണ് റഷീദ് അഹമ്മദിന്റെ നിയമനം.
സര്‍ക്കാര്‍ മുന്‍കൂര്‍ അനുമതിയില്ലാതെ എങ്ങനെ പ്രൊ വൈസ് ചാന്സിലറായെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചോദ്യം. കെ ടി എം കോളജില്‍ നിന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് വിടുതല്‍ ചെയ്തതെന്ന് അടക്കമുള്ള ചോദ്യമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സര്‍വകലാശാലയോട് ചോദിക്കുന്നത്. ഡെപ്യൂട്ടേഷന് വ്യവസ്ഥയിലാണ് സര്‍വകലാശാല പ്രോ വൈസ് ചാന്‍സിലറായി റഷീദ് അഹമ്മദിനെ തിരഞ്ഞെടുത്തിരിക്കുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
