ഓപ്പറേഷൻ തൂഫാൻ: 40 പേരുടെ സ്വത്ത് കണ്ടുകെട്ടും

News Desk
0 Min Read

തിരുവനന്തപുരം: മയക്കുമരുന്ന് കച്ചവടവും ഉപയോഗവും തടയാൻ ലക്ഷ്യമിട്ട് ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിനുശേഷം 8,125 പരാതികൾ ഫോൺ വഴിയും 5,668 പരാതികൾ വാട്സാപ്പിലൂടെയും ലഭിച്ചതായി നോഡൽ ഓഫീസർ ഐ.ജി. പുട്ട വിമലാദിത്യ.

ആഭ്യന്തരമന്ത്രിയുടെ ഓഫീസിലും പരാതികൾ ലഭിക്കുന്നുണ്ട്. വലിയ ജനകീയ പങ്കാളിത്തമാണ് ഓപ്പറേഷനുണ്ടായതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് ലഹരി കടത്തുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നാലുപേർക്കെതിരെ റെഡ് കോർണർ നോട്ടീസും ഒരാൾക്കെതിരെ ബ്ലൂ കോർണർ നോട്ടീസും പത്തുപേർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. ഇന്റർപോളിന്റെ സഹായത്തോടെ ഇവരെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ 2,500-ഓളം പേരുടെ വിവരങ്ങൾ ശേഖരിച്ച് നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും ഐ.ജി. പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!