തിരുവനന്തപുരം: വര്‍ക്കലയില്‍ വിദേശ വനിതയെ മുറിയില്‍ കയറി ഉപദ്രവിച്ച കോയമ്പത്തൂര്‍ സ്വദേശിയെ വര്‍ക്കല പോലീസ് കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂര്‍ അവിനാശി റോഡില്‍ ഇമ്മാനുവല്‍ ചര്‍ച്ചിന് സമീപം താമസിക്കുന്ന ആന്‍ഡ്രു എന്ന ഇലക്ട്രിക്കല്‍ എഞ്ചിനീയറെയാണ് പോലീസ് പിടികൂടിയത്.
പാപനാശം നോര്‍ത്ത് ക്ലിഫിലെ ഹോംസ്റ്റേയില്‍ താമസിച്ചിരുന്ന ലിത്വാനിയ സ്വദേശിനിയുടെ പരാതിയിലാണ് നടപടി. ഇന്നലെ പുലര്‍ച്ചെ യുവതിയുടെ മുറിയില്‍ അതിക്രമിച്ച് കയറിയ യുവാവ് ഇവരെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു.
യുവതിക്കൊപ്പമുണ്ടായിരുന്നവര്‍ പുറത്ത് പോയ സമയത്ത് മുറിയുടെ വാതില്‍ ലോക്ക് ചെയ്തിട്ടില്ലായിരുന്നു. ഈ തക്കം നോക്കിയാണ് സമീപത്തെ മുറിയില്‍ താമസിച്ചിരുന്ന ആന്‍ഡ്രു യുവതിയുടെ മുറിയില്‍ അതിക്രമിച്ച് കയറിയത്. നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.





