‘18 കഴിഞ്ഞാല്‍ സര്‍ജറി ചെയ്ത് ആണാകാം, എന്നിട്ട് വിവാഹം’; 15കാരി ജീവനൊടുക്കി

News Desk
1 Min Read

പഞ്ചാബിൽ 15 വയസുള്ള പെണ്‍കുട്ടി ജീവനൊടുക്കി. വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് പെണ്‍കുട്ടിയുടെ മൃതശരീരം കണ്ടെത്തിയത്. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിക്ക് 30 വയസുള്ള  ഒരു യുവതിയുമായി ബന്ധമുണ്ടായിരുന്നെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമുള്ള നിഗമനത്തിലാണ് പൊലീസ്. 

മാസങ്ങള്‍ക്ക് മുന്‍പ് ഒരു ടാറ്റു സ്റ്റുഡിയോ സന്ദര്‍ശിക്കുന്നതിനിടെയാണ് പെണ്‍കുട്ടി 30കാരിയുമായി അടുപ്പത്തിലാകുന്നത്. പിന്നാലെ പെണ്‍കുട്ടിയും യുവതിയുമായി ചാറ്റിങ്ങും തുടങ്ങി. പെണ്‍കുട്ടിയോട് പ്രണയമാണെന്നും 18 തികഞ്ഞാല്‍ താന്‍ (30 കാരി) സെക്സ് ചേഞ്ച് സര്‍ജറി ചെയ്യുമെന്നും ശേഷം വിവാഹം കഴിക്കാമെന്നും ചാറ്റ് ചെയ്തതായി കണ്ടെത്തി. 

ഇതിന് പിന്നലെ പെണ്‍കുട്ടിയെ യുവതി പീഡനത്തിനിരയാക്കിയൊ എന്ന് പൊലീസ് സംശയിക്കുന്നു. കൂടുതല്‍ അന്വേഷണത്തില്‍ 30കാരി സമാനമായ മെസേജുകളും വിവാഹ അഭ്യര്‍ഥനകളും മറ്റ് രണ്ട് പെണ്‍കുട്ടികള്‍ക്കും അയച്ചിട്ടുണ്ടെന്ന് കണ്ടെത്തി. 

അറസ്റ്റിലായ 30കാരിയെ ചോദ്യം ചെയ്ത് വിവരങ്ങള്‍ ശേഖരിക്കുകയാണ് പൊലീസ്. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!