പതഞ്ജലി നെയ്യ് ഉള്‍പ്പടെ 9 കോടിയുടെ ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുത്തു; 19 സ്ഥാപനങ്ങളുടെ ലൈസന്‍സുകൾ റദ്ദാക്കി

News Desk
1 Min Read

മുംബൈ: 19 ഭക്ഷ്യ ബിസിനസ് ഓപ്പറേറ്റര്‍മാരുടെ ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്ത് മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ് ഡി എ).

പതഞ്ജലി ആയുര്‍വേദത്തിന്റെ ഒരു സൂപ്പര്‍ ഡിസ്ട്രിബ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള 19 ബിസിനസുകളാണ് നടപടി നേരിട്ടത്. ഉത്സവ സീസണോടനുബന്ധിച്ച് നടത്തിയ നടത്തിയ റെയ്ഡില്‍ 9 കോടിയിലധികം വിലവരുന്ന ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു.

റെയ്ഡിനോടനുബന്ധിച്ച് എഫ് ഡി എ തിങ്കളാഴ്ച ഔദ്യോഗിക പ്രസ്താവന പുറത്തുവിട്ടു. മഹാരാഷ്ട്രയിലെ ഏഴ് ഡിവിഷനുകളിലായി 114 സ്ഥാപനങ്ങളില്‍ നിന്ന് 9.01 കോടി രൂപ വിലമതിക്കുന്ന ഏകദേശം 3.53 ലക്ഷം കിലോഗ്രാം ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു.

ഛത്രപതി സംഭാജിനഗറിലെ പതഞ്ജലി ആയുര്‍വേദത്തിന്റെ സൂപ്പര്‍ ഡിസ്ട്രിബ്യൂട്ടറായ ദിവ്യ മഹാവിതര്‍ക്കില്‍ നിന്ന് 20.20 ലക്ഷം രൂപ വിലമതിക്കുന്ന 2,279.7 ലിറ്റര്‍ പതഞ്ജലി പശു നെയ്യ് പിടിച്ചെടുത്തു. തെറ്റായ ബ്രാന്‍ഡിംഗും മായം ചേര്‍ത്തിട്ടുണ്ടെന്ന് സംശയിക്കുന്നതിനാലുമാണ് ഇത് പിടിച്ചെടുത്തതെന്ന് എഫ്ഡിഎ അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!