നിർത്തിയിട്ട ലോറിയിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

News Desk
0 Min Read

L
നീലേശ്വരം : ദേശീയപാതയിൽ പടന്നക്കാട് നെഹ്റു കോളജിനു മുൻപിൽ നിർത്തിയ ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. പടിഞ്ഞാറ്റംകൊഴുവൽ സ്വദേശികളായ അനുരാഗ് (22), ആനന്ദകൃഷ്ണൻ (24) എന്നിവരാണ് മരിച്ചത്.

അനുരാഗ് നീലേശ്വരം വസന്ത ഹോട്ടലിലെ കാഷ്യര്‍ ആണ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!