33 വർഷം പ്രവാസി, കിടപ്പിലായ അച്ഛനെ പരിപാലിക്കാൻ മകൾ യു.കെയിൽ നിന്നെത്തിയെങ്കിലും അപ്രതീക്ഷിതമായി മരണം തേടിയെത്തി; അച്ഛന് മകൾ സമ്മാനമായി കരുതിയ വസ്ത്രത്തിൽ അന്ത്യയാത്ര; സഊദിയിൽ നിന്ന് കണ്ണീരണിയിക്കുന്ന ഒരു വാർത്ത 

malayalampress
3 Min Read
  • കഴിഞ്ഞ 33 വർഷം പ്രവാസിയായിരുന്ന തൃശൂർ സ്വദേശിയായ ദേവസ്സിയെ വരിഞ്ഞു മുറുക്കി ഹുറൂബ് വില്ലനും ഇവിടെയെത്തിയിരുന്നു

റിയാദ്: കിടപ്പിലായ അച്ഛനെ വിദഗ്ധ ചികിത്സക്ക് അച്ഛനെ നാട്ടിലേക്ക് കൊണ്ടുപോകാനെത്തിയ മകൾക്ക് ഒടുവിൽ അച്ഛന്റെ മൃതദേഹവുമായി മടക്കം. തൃശൂർ ചെറുവള്ളൂർ സ്വദേശി വാഴപ്പിള്ളി ഹൗസിൽ ഇട്ടേര ദേവസ്സി (67)യുടെ വിയോഗമാണ് പ്രവാസ ലോകത്തെ നൊമ്പരപ്പെടുത്തിയത്. അച്ഛന്റെ പരിപാലനത്തിനായി യു കെ യിൽ നിന്നെത്തിയ മകൾ അന്നയുടെ സ്നേഹവും കാത്തിരിപ്പും ബാക്കിയാക്കിയാണ് ദേവസി ഈ ലോകം വിട്ടത്. സന്തോഷ മുഹൂർത്തം കാത്തിരുന്ന സാഹിക പ്രവർത്തകർക്കും ഇത് നൊമ്പരമായി.

അച്ഛന് സമ്മാനമായി മകൾ കൊണ്ടുവന്ന വെള്ള വസ്ത്രത്തിൽ ഒടുവിൽ പിതാവിന്റെ ഭൗതിക ശരീരം മൂടിയപ്പോൾ മകൾക്ക് ലോകം തന്നെ അവസാനിക്കുന്ന ചിന്തയായിരുന്നു. കഴിഞ്ഞ 33 വർഷം പ്രവാസിയായിരുന്ന ദേവസ്സി ആദ്യകാലത്ത് ഒരു വാട്ടർ കമ്പനിയിൽ ജോലി ചെയ്തിരുന്നു. പിന്നീട് അൽ ഖർജിൽ സ്വന്തമായി ലോൺഡ്രി നടത്തുകയായിരുന്നു. പക്ഷാഘാതത്തെത്തുടർന്ന് ആദ്യം അൽ ഖർജിന് സമീപം ദിലത്തിലുള്ള പ്രിൻസ് സൽമാൻ ഇബ്ൻ മുഹമ്മദ് അൽ സൗദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട്  റിയാദിലെ ശുമൈസി കിങ് സൗദ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റി. അവിടത്തെ ചികിത്സയ്ക്കുശേഷം വീണ്ടും ദിലത്തിലെ ആശുപത്രിയിലെത്തിച്ച അദ്ദേഹം ഒക്ടോബർ 15ന് രാത്രി ഹൃദയാഘാതത്തെത്തുടർന്ന് മരണപ്പെടുകയായിരുന്നു.

യു കെയിൽ രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിനിയായ അന്ന ഒക്ടോബർ രണ്ടിനാണ് റിയാദിലെത്തിയത്. അച്ഛനെ നാട്ടിലെത്തിച്ച് തുടർചികിത്സ നൽകണമെന്നായിരുന്നു ആഗ്രഹം. മടക്കയാത്രയിൽ അദ്ദേഹത്തെ ധരിപ്പിക്കാൻ വെള്ള ഷർട്ടും പാന്റ്സും ഷൂവും കരുതിയിരുന്നു. ഒടുവിൽ അതേ വസ്ത്രങ്ങൾ അച്ഛന്റെ അന്ത്യ യാത്രയ്ക്കായി അവൾക്ക് കൈമാറേണ്ടിവന്നു

യു കെയിൽ രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിനിയായ അന്ന ഹെൽപ് ലൈൻ നഴ്സ് വഴി നൽകിയ സഹായാഭ്യർഥനയെത്തുടർന്നാണ് മാധ്യമപ്രവർത്തകൻ ഷംനാദ് കരുനാഗപ്പള്ളി കുടുംബവുമായി ബന്ധപ്പെടുന്നത്. സ്ട്രെച്ചറിൽ ദേവസ്സിയെ നാട്ടിലെത്തിക്കാനുള്ള സഹായമായിരുന്നു ആവശ്യം. അന്നയുമായി സംസാരിച്ച് ആശുപത്രിയിലെത്തി ദേവസ്സിയെ കണ്ട ഷംനാദ്, സാമൂഹിക പ്രവർത്തകനായ ഷിഹാബ് കൊട്ടുകാടിനെ വിവരം അറിയിച്ചു. തുടർന്ന് ഷിഹാബ് ആശുപത്രിയിലെത്തി യാത്രയ്ക്കുള്ള നടപടികളിൽ ഇടപെട്ടു.

പക്ഷെ, ഹുറൂബ് ഇവിടെ വില്ലേനായി. യാത്രയ്ക്ക് ഇത് തടസ്സമായതോടെ എംബസിയുടെ സഹായം തേടി. വെൽഫയർ കോൺസുലാർ സാബിർ ഇടപെട്ട് നിയമതടസ്സം നീക്കി എക്സിറ്റ് നേടി ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾക്കിടെയായിരുന്നു ഏവരെയും സങ്കടത്തിലാക്കി മരണം തേടിയെത്തിയത്. ഇതിനിടെ . ഇതോടെ ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

ഇതിനിടെ, യു കെയിൽ രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിനിയായ അന്ന ഒക്ടോബർ രണ്ടിനാണ് റിയാദിലെത്തിയിരുന്നു. അച്ഛനെ നാട്ടിലെത്തിച്ച് തുടർചികിത്സ നൽകണമെന്നായിരുന്നു അന്നയുടെ ആഗ്രഹം. മടക്കയാത്രയിൽ അദ്ദേഹത്തെ ധരിപ്പിക്കാൻ വെള്ള ഷർട്ടും പാന്റ്സും ഷൂവും കരുതിയിരുന്നു. പക്ഷെ, ഒടുവിൽ അതേ വസ്ത്രങ്ങൾ അച്ഛന്റെ അന്ത്യ യാത്രയ്ക്കായി അവൾക്ക് കൈമാറേണ്ടിവന്നു.

ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചുവെങ്കിലും പല തവണ യാത്ര അനിശ്ചിതമായി നീണ്ടപ്പോൾ അന്നയോട് ആദ്യം നാട്ടിലേക്ക് മടങ്ങാമെന്നും അച്ഛനെ എത്തിക്കാനുള്ള കാര്യങ്ങൾ നോക്കാമെന്നും പറഞ്ഞിരുന്നു. എന്നാൽ അച്ഛനെ കൊണ്ടുപോകാനാണ് താൻ വന്നതെന്നും അദ്ദേഹത്തിനൊപ്പംതന്നെ മടങ്ങണമെന്നുമായിരുന്നു അന്നയുടെ മറുപടി.

റിയാദ് വിമാനത്താവളം താൽക്കാലികമായി അടച്ചതും പിന്നീട് അനുയോജ്യമായ വിമാനസൗകര്യം ലഭിക്കാതിരുന്നതും യാത്ര വൈകിച്ചു. കാർഗോ സർവീസുകളിലെ തടസ്സങ്ങളും യാത്രാവിമാനങ്ങളിൽ മൃതദേഹം കൊണ്ടുപോകുന്നതിനുള്ള പരിമിതികളും നേരിട്ടതോടെ മറ്റു വഴികൾ അന്വേഷിച്ചു. ഒടുവിലാണ് ദമാം വഴി കൊച്ചിയിലേക്ക് കൊണ്ടുപോകാൻ സൗകര്യം ലഭിച്ചത്.

ഈ കാത്തിരിപ്പിനിടയിലാണ് അച്ഛനുവേണ്ടി കൊണ്ടുവന്ന വസ്ത്രങ്ങൾ അവസാന യാത്രയിലും ധരിപ്പിക്കണമെന്ന ആഗ്രഹം അന്ന അറിയിച്ചത്. അന്നയുടെ ആഗ്രഹപ്രകാരമാണ് ഭൗതികശരീരം യാത്രയ്ക്കായി ഒരുക്കിയത്.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ എംബസിയുമായി സഹകരിച്ച് ഷിഹാബ് കൊട്ടുകാട് പൂർത്തിയാക്കി. കൊച്ചിയിലെത്തിയശേഷമുള്ള യാത്രയ്ക്ക് നോർക്കയുടെ ആംബുലൻസും അദ്ദേഹം ഏർപ്പാടാക്കി. ദേവസ്സിയുടെ സുഹൃത്ത് റെജികുമാർ, നിഷ ബാബു, അഭിലാഷ് മാത്യു, ദിലം ആശുപത്രിയിലെ നഴ്സ് ജിഷ അഭിലാഷ്, അൽഖർജിലെ ഹെന്റി തോമസ്, രഞ്ജിത രാജൻ, ജിഷ, സഞ്ജു, ബിൻസി, സജീഷ്, ലിജി, ജിജിൻ വർഗീസ് എന്നിവരും റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റി പ്രവർത്തകരും വിവിധ ഘട്ടങ്ങളിൽ സഹായവുമായി രംഗത്തുണ്ടായിരുന്നു.

വർഷങ്ങൾക്ക് മുമ്പ് അച്ഛനോടൊപ്പം കുടുംബമായി സൗദിയിൽ താമസിച്ചിരുന്ന അന്ന പിന്നീട് നാട്ടിലേക്ക് മടങ്ങിയാണ് പഠനം തുടർന്നത്. യാത്രാനടപടികൾ പൂർത്തിയാക്കാൻ ഷിഹാബ് കൊട്ടുകാടും ദമാമിലേക്ക് ഒപ്പം പോയി. ഇന്ന് പുലർച്ചെ 12.55ന് ദമാമിൽനിന്ന് ഫ്ലൈ നാസ് വിമാനത്തിൽ ഭൗതികശരീരം കൊണ്ടുപോയത്. അന്നയും ഇതേ വിമാനത്തിൽ യാത്ര ചെയ്യും. ഇന്ന് ഉച്ചകഴിഞ്ഞ് 3.45ന് കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ സംസ്‌കാരം നടക്കും. ഭാര്യ ഷൈനി. മക്കൾ: അന്ന ദേവസി, ആനിറ്റ് ദേവസി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!