അന്താരാഷ്ട്ര അറബ് റീഡിംഗ് ചലഞ്ചില്‍ ഇന്ത്യക്ക് അഭിമാനനേട്ടം; മഅദിന്‍ വിദ്യാര്‍ഥിക്ക് മൂന്നാം സ്ഥാനം

News Desk
1 Min Read

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ വായനാ മത്സരങ്ങളിലൊന്നായ അറബ് റീഡിംഗ് ചലഞ്ചിന്റെ പത്താം സീസണില്‍ ഇന്ത്യക്ക് ചരിത്രനേട്ടം. അറബി മാതൃഭാഷയല്ലാത്ത രാജ്യങ്ങളുടെ അന്താരാഷ്ട്ര വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച മഅദിന്‍ അക്കാദമി വിദ്യാര്‍ഥി മുഹമ്മദ് ഷഹന്‍ഷാ ലോകതലത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച  റീഡിംഗ് ചലഞ്ചിലാണ് സ്വപ്നതുല്യമായ ഈ നേട്ടം കൈവരിച്ചത്.

ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പുരസ്‌കാര പ്രഖ്യാപനമുണ്ടായത്.  എട്ടു ലക്ഷം രൂപയുടെ സമ്മാനത്തുകയും പുരസ്‌കാരവും ഷഹന്‍ഷായ്ക്ക് ലഭിക്കും. 60 രാജ്യങ്ങളില്‍ നിന്നായി 1,38,426 വിദ്യാലയങ്ങളിലെ നാലു കോടിയിലധികം (40, 286, 428) വിദ്യാര്‍ഥികള്‍ മാറ്റുരച്ച മത്സരത്തില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് ഷഹന്‍ഷാ.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!