ദമാം: കിഴക്കൻ സഊദിയിലെ ജുബൈലിന് സമീപം നടന്ന വാഹനാപകടത്തിൽ കന്യാകുമാരി സ്വദേശികൾ മരിച്ചു. അബു ഹദരിയ ഹൈവേയിൽ നടന്ന അപകടത്തിൽ കന്യാകുമാരി അഗസ്തീശ്വരം സ്വദേശികളായ അപകടത്തിൽ ട്രക്ക് ഡ്രൈവർ സഹായ രാജ് സെൽവ ജബമലൈ (56), ഒപ്പമുണ്ടായിരുന്ന വാലൻപെറപ് രാജ് (27) എന്നിവരാണ് മരിച്ചത്.
പാകിസ്താൻ പൗരൻ ഓടിച്ച ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായത്. അപകടത്തിൽ പാക് പൗരൻ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. മരണപ്പെട്ട ഇരുവരുടെയും മൃതദേഹങ്ങൾ നാരിയ ജനറൽ ആശുപത്രി മോർച്ചറിയിലാണുള്ളത്.
മൃതദേഹങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികൾ പുരോഗമിക്കുകയാണ്. പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്.
സെൽവ ജബമലൈയുടെയും ഇന്നച്ചിയമ്മാളുവിന്റേയും മകനാണ് സഹായ രാജ്. ചന്ദ്രമതിയാണ് ഭാര്യ. രാജ്-ജാക്വിലിൻ ദമ്പതികളുടെ മകനാണ് വാലൻപെറപ്.
25% OFF
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
