എം ഡി എം എ മോഷ്ടിച്ച കേസ്: എസ് ഐയ്ക്ക് സസ്പെന്‍ഷന്‍

News Desk
1 Min Read

കൊച്ചി: മയക്കുമരുന്ന് കേസില്‍ പിടികൂടി സീല്‍ ചെയ്ത് സ്റ്റേഷനില്‍ സൂക്ഷിച്ച എം ഡി എം എ മോഷ്ടിച്ച കേസില്‍ എസ് ഐയ്ക്ക് സസ്പെന്‍ഷന്‍.

സെന്‍ട്രല്‍ എസ് ഐ അനസ് എസ് തൗഫീഖിനെയാണ് സസ്പെന്‍ഡ് ചെയ്തത്. എസ് ഐയ്ക്കെതിരെ വകുപ്പ് തല അന്വേഷണം ആരംഭിച്ചു. അനസിനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുക്കും.

ഡിസ്പോസല്‍ കമ്മറ്റിക്ക് കൈമാറാന്‍ വച്ച എം ഡി എം എയാണ് എസ് ഐ മോഷ്ടിച്ചത്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ അലമാരിയില്‍ സൂക്ഷിച്ച 87 ഗ്രാം എം ഡി എയില്‍ കുറച്ച് എടുത്ത ശേഷം എസ് ഐ പുറത്തേയ്ക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.

ഇതിനെ തുടര്‍ന്നാണ് എസ്‌ഐക്കെതിരെ നടപടിയെടുത്തത്. എംഡിഎംഎ മാറ്റിയ ശേഷം വീണ്ടും അലമാരയുടെ താക്കോല്‍ എസ്ഐ ആവശ്യപ്പെട്ടിരുന്നതായും സൂചനയുണ്ട്. സംശയം തോന്നിയതിനെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് എസ്ഐ കുടുങ്ങിയത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!