ആഫ്രിക്കൻ രാജ്യത്തിനെതിരെ കർശന നടപടിയുമായി സഊദി അറേബ്യ; റിക്രൂട്ട്‌മെന്റ് കരാറുകൾ റദ്ദാക്കാനും തുക തിരികെ നൽകാനും നിർദ്ദേശം

malayalampress
1 Min Read

സഊദി ഡെസ്‌ക് : ആഫ്രിക്കൻ രാജ്യത്തിനെതിരെ കർശന നടപടിയുമായി സഊദി അറേബ്യ;. ഇവിടെ നിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിൽ നിന്ന് വിലക്കിയ അധികൃതർ റിക്രൂട്ട്‌മെന്റ് കരാറുകൾ റദ്ദാക്കാനും തുക ഉപഭോക്താക്കൾക്ക് തിരികെ നൽകാനും നിർദേശം നൽകി. എത്യോപ്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളികൾക്കെതിരെയാണ് നടപടി. ഈ വർഷം ആദ്യ ഒമ്പത് മാസങ്ങളിൽ അവസാനിച്ച എത്യോപ്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിനുള്ള കരാറുകൾ റദ്ദാക്കാനും ഉപഭോക്താക്കൾക്ക് നൽകിയ തുക തിരികെ നൽകാനുമാണ് സഊദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം റിക്രൂട്ട്‌മെന്റ് കമ്പനികളോടും ഏജൻസികളോടും നിർദേശം നൽകിയത്.

“അൽ-ഇഖ്തിസാദിയ്യ” എന്ന പത്രം റിപ്പോർട്ട് ചെയ്തതനുസരിച്ച്, റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങളിലെ മാറ്റങ്ങളുടെയും നിരവധി എത്യോപ്യൻ റിക്രൂട്ട്‌മെന്റ് ഏജൻസികൾ ജോലി താൽക്കാലികമായി നിർത്തിവച്ചതിന്റെയും പശ്ചാത്തലത്തിലാണ് കർശന നടപടികൾ കൈക്കൊള്ളാനും റിക്രൂട്ട്മെന്റ് നിർത്തി വെക്കാനും സഊദി അറേബ്യ നിർബന്ധിതരായത്.

സഊദി റിക്രൂട്ട്‌മെന്റ് വിപണിയിലെ വ്യാപാരികൾ പറയുന്നതനുസരിച്ച്, ഒരു തൊഴിലാളിയുടെ റിക്രൂട്ട്‌മെന്റ് ഫീസ് 700 ഡോളറിൽ നിന്ന് 900 ഡോളറായി ഉയർത്തണമെന്ന എത്യോപ്യയിലെ ഔദ്യോഗിക അധികാരികളുടെ നിർദേശമാണ് പുതിയ തീരുമാനത്തിനു് പിന്നിൽ. ഒറ്റയടിക്ക് ഒരാളെ റിക്രൂട്ട് ചെയ്യാൻ 200 ഡോളറിന്റെ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഏകദേശം 29 ശതമാനം വർധനവാണ് വരുത്തിയത്.

നിലവിൽ തൊഴിൽ കണക്കുകൾ പ്രകാരം, ഏകദേശം 750,000 എത്യോപ്യക്കാർ സഊദിയിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്. ഗവേഷണ, മൈഗ്രേഷൻ ഡാറ്റ കണക്കുകൾ പ്രകാരം എത്യോപ്യൻ ഗൾഫ് കുടിയേറ്റക്കാരിൽ ഭൂരിഭാഗവും അഥവാ ഏകദേശം 95 ശതമാനവും വീട്ടുവേലക്കാർ, നാനിമാർ, ക്ലീനർമാർ തുടങ്ങിയ ഗാർഹിക തൊഴിലാളികളായി ജോലി ചെയ്യുന്ന സ്ത്രീകളാണെന്നാണ്. എത്യോപ്യൻ വീട്ടുജോലിക്കാരുടെ നിയമപരമായ പ്രതിമാസ ശമ്പളം സാധാരണയായി കരാർ, ഓഫീസ് നിബന്ധനകൾ അനുസരിച്ച് 1,000 റിയാലിനും 1,500 റിയാലിനും ഇടയിലാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!