കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: കുഞ്ഞുങ്ങളുടെ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ

News Desk
1 Min Read

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുഞ്ഞുങ്ങളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മയുടെ സുഹൃത്തും പിടിയിൽ. മേനോൻപാറ പാറക്കുഴി പട്ടമരത്താർ വീട്ടിൽ എ. മാർട്ടിൻ ഇഗ്നേഷ്യസ് (36) ആണ് അറസ്‌റ്റിലായത്.

അമ്മയുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് പൊലീസിന് ഇയാളെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. തുടർന്ന് ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയായിരുന്നു. അമ്മയുടെ സുഹൃത്തിൻ്റെ അറസ്‌റ്റ് രേഖപ്പെടുത്തി. പ്രതിയായ അമ്മയുടെ അടുത്ത സുഹൃത്താണ് ഇഗ്നേഷ്യസ്. പ്രതിക്ക് കുട്ടികളുടെ കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു.

അമ്മയും പ്രതിയുമായ നിവേദ്യയ്ക്ക് ഇയാളിൽ നിന്ന് സഹായം ലഭിച്ചെന്ന വ്യക്തമായ വിവരമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. തെളിവെടുപ്പിനിടെ ലഭിച്ച വിവരങ്ങൾ കൂടാതെ മറ്റ് നിർണായക വിവരങ്ങൾ കൂടി നിവേദ്യ നൽകിയിട്ടുണ്ടെന്നും പൊലീസ് വെളിപ്പെടുത്തുന്നു. ഇയാളെ ഇന്നലെ തന്നെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തിരുന്നു. വിശദമായി ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇവർ താമസിച്ചിരുന്ന വാടക കെട്ടിടത്തിന് തൊട്ടടുത്ത് തന്നെയാണ് രണ്ടാമത്തെ പ്രതിയും താമസിച്ചിരുന്നത്. ഇവർ തമ്മിലുണ്ടായിരുന്ന ബന്ധത്തിനെ തുടർന്നാണ് കൊലപാതകമെന്ന നി​ഗമനത്തിലാണ് പൊലീസ് എത്തിയിരിക്കുന്നത്. അമ്മയുടെ കാമുകൻ മാർട്ടിൻ ഇഗ്നേഷ്യസിന് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് ഒടുവിൽ നൽകുന്ന വിവരം. കൊലപാതക സമയം ഇയാൾ വീട്ടിൽ ഉണ്ടായിരുന്നുവെന്നും ആരെങ്കിലും വീട്ടിലേക്ക് വരുന്നുണ്ടോ എന്ന് പരിശോധിച്ചതും ഇയാളാണെന്നും പൊലീസ് പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!