മലയാളിയടക്കം 8 ഇന്ത്യക്കാർ വധശിക്ഷ കാത്ത് സഊദിയിൽ: കുടുംബം ആശങ്കയിൽ

News Desk
1 Min Read

തൃശ്ശൂർ: സഊദി അറേബ്യയിൽ തൃശ്ശൂർ സ്വദേശി അടക്കം എട്ട് ഇന്ത്യക്കാർ വധശിക്ഷ ഭീഷണിയിൽ. തൃശ്ശൂർ കൊച്ചന്നൂർ സ്വദേശി ഉമർ ഷരീഫും പശ്ചിമബംഗാൾ സ്വദേശികളായ ഏഴ് പേരുമാണ് സൗദിയിൽ കുടുങ്ങിയിട്ടുള്ളത്.

ലഹരി കടത്തിന് ജിദ്ദ എയർപോർട്ടിൽ പിടിയിലാകുകയായിരുന്നു. ഷെരീഫ് കബളിപ്പിക്കപ്പെട്ടതെന്നാണ് കുടുംബം പറയുന്നത്. ജോലി വാഗ്ദാനം ചെയ്ത് നാട്ടുകാരനായ ആഷിഖാണ് ഷെരീഫിനെ സൗദിയിലേക്ക് അയച്ചത്. ഒപ്പം പലസ്തീനിലെയും സുഡാനിലെയും കുട്ടികൾക്കുള്ള സഹായങ്ങൾ എന്ന പേരിൽ ലഹരി കൊടുത്തയക്കുകയായിരുന്നെന്നും കുടുംബം ആരോപിക്കുന്നു.

ജിദ്ദ വിമാനത്താവളത്തിൽ വെച്ച് ലഹരി മരുന്നുകളുമായി പിടിയിലായ എട്ടംഗ സംഘം രണ്ടു മാസമായി ജയിലിൽ കഴിയുകയാണ്. കനത്ത പിഴ ചുമത്തുന്നതിനൊപ്പം പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചതോടെ ഇരകളാക്കപ്പെട്ടവരുടെ ബന്ധുക്കൾ ആശങ്കയിലാണ്.

…

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!