ചേരാനല്ലൂർ അപക‌ടം: സസ്പെൻഷന്‍ വാർത്തയറിഞ്ഞു; എഎസ്ഐയുടെ മാതാവ് കുഴഞ്ഞു വീണു മരിച്ചു

News Desk
0 Min Read

ഏലൂർ (കൊച്ചി): ചേരാനല്ലൂർ അപക‌ടത്തിൽ എഎസ്ഐയുടെ സസ്പെൻഷൻ വാർത്തയറിഞ്ഞ് ദുഃഖിതയായ മാതാവ് കുഴഞ്ഞു വീണു മരിച്ചു. ചേരാനല്ലൂർ സ്റ്റേഷനിലെ എഎസ്ഐ കെ.ടി.മനോജിന്റെ മാതാവ് പാതാളം കുരീക്കാട്ടുപറമ്പിൽ എൻ.കെ.സരസുവാണ് (71) ചൊവ്വാഴ്ച രാത്രി മരിച്ചത്.

17കാരൻ ഓടിച്ച കാറിടിച്ചു മരിച്ച സംഭവത്തിൽ ക്രമക്കേട് ആരോപിച്ചാണു മനോജടക്കം 4 പേരെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ വാർത്തയറിഞ്ഞു സരസു അതീവ ദുഃഖിതയായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. ഹൃദയസംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു. മനോജിനൊപ്പമായിരുന്ന സരസു ഏതാനും ദിവസങ്ങളായി മകൾ മഞ്ജുവിന്റെ പാതാളത്തെ വസതിയിലാണ് കഴിഞ്ഞിരുന്നത്. സംസ്കാരം നടത്തി. ഭർത്താവ് പരേതനായ തേവൻ. മരുമകൾ: സുമ.
…

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!