മകളുടെ വേർപാടിൽ ഹൃദയം നൊന്തുപാടി രാജേഷ്; ദിവയ്ക്കു കണ്ണീരോടെ വിട

News Desk
1 Min Read

മാനന്തവാടി (വയനാട്): എടവക രണ്ടേനാലിൽ കാറിടിച്ചു മരിച്ച ആറാം ക്ലാസ് വിദ്യാർഥിനി ദിവയ്ക്കു നാടു കണ്ണീരോടെ വിട നൽകി. മകളുടെ വിയോഗ വാർത്തയറിഞ്ഞ് ഓസ്ട്രിയയിൽ നിന്നെത്തിയ പിതാവ് രാജേഷ് ചോക്കലേറ്റ് പെട്ടികൾ പേടകത്തിൽ വച്ചപ്പോൾ അതുവരെ ദുഃഖം കടിച്ചമർത്തി നിന്നവരെല്ലാം പൊട്ടിക്കരഞ്ഞു. ഇന്നലെ വൈകിട്ടു മൂന്നോടെയാണു സംസ്കാരച്ചടങ്ങുകൾ ആരംഭിച്ചത്.

ഭവനത്തിൽനിന്നു മൃതദേഹം വിലാപയാത്രയായി ദീപ്തിഗിരി സെന്റ് തോമസ് പള്ളിയിലെത്തിച്ചു. രൂപതയിൽ നിന്നുള്ള പ്രത്യേക അനുമതിയോടെ സംസ്കാരച്ചടങ്ങിൽ കുർബാനയും അർപ്പിച്ചു. രാജേഷ് തന്നെയാണു കുർബാനയ്ക്കു ഗായക സംഘത്തോടൊപ്പം പാട്ടുപാടി മകളെ യാത്രയാക്കിയത്.

കഴിഞ്ഞ ശനിയാഴ്ച സഹോദരൻ ഡെറിക്കിനൊപ്പം നടന്നുപോവുകയായിരുന്ന ദിവയെ പിന്നിൽ നിന്നെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വിദഗ്ധചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പാട്ടുപാടിയും കഥയും കവിതയും എഴുതിയും ചിത്രം വരച്ചും സമൂഹമാധ്യമങ്ങളിലും താരമായിരുന്നു ദിവ.

..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!