വനിതകൾക്ക് ധനുഷ് നൽകിയ ഉപഹാരത്തിൽ താമര ചിഹ്നം; നടന്റെ രാഷ്ട്രീയപ്രവേശനത്തിന് പിന്നിൽ ബിജെപിയെന്ന് അഭ്യൂഹം

News Desk
1 Min Read

ചെന്നൈ: വനിതാ സന്നദ്ധപ്രവർത്തകർക്കു നടൻ ധനുഷ് നൽകിയ ഉപഹാരത്തിൽ ബി.ജെ.പി.യുടെ താമര ചിഹ്നം ആലേഖനംചെയ്തത് ചർച്ചയാവുന്നു. ധനുഷ് രാഷ്ട്രീയത്തിലിറങ്ങാൻ പോവുകയാണെന്നും അതിനുപിന്നിൽ ബി.ജെ.പി.യാണെന്നും അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണിത്.

രാഷ്ട്രീയപ്രവേശത്തിന് മുന്നോടിയായി ധനുഷ് തന്റെ ആരാധകസംഘടനയെ ജീവകാരുണ്യ സംഘടനയായി മാറ്റിയിരുന്നു. ‘തമിഴക എഴുച്ചി കഴകം’ എന്ന പേരിൽ രാഷ്ട്രീയകക്ഷിയായി രജിസ്റ്റർചെയ്തിട്ടുമുണ്ട്. ‘വിജയ് മക്കൾ ഇയക്കം’ വഴി വിജയ് നടത്തിവന്ന പ്രവർത്തനങ്ങൾക്കു സമാനമാണ് ജീവകാരുണ്യസംഘടന വഴി ധനുഷ് നടത്തുന്ന പ്രവർത്തനങ്ങൾ.

2031-ലെ തിരഞ്ഞെടുപ്പാണ് താരത്തിന്റെ ലക്ഷ്യമെന്ന് ആരാധകരിൽ ചിലർ പറയുന്നു. ജീവകാരുണ്യസംഘടനയിലെ വനിതാ പ്രവർത്തകരുടെ യോഗമാണ് ഞായറാഴ്ച ചെന്നൈയിൽ നടന്നത്. യോഗത്തിൽ പങ്കെടുത്ത 3,000 പേർക്ക് ധനുഷ് വെള്ളികൊണ്ടുള്ള കാമാക്ഷി വിളക്കാണ് സമ്മാനമായി നൽകിയത്.

വിളക്കിന്റെ അടിയിൽ ചെറുതായി താമര ചിഹ്നം ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു. പ്രമുഖ ജൂവലറിയിൽ നിർമിച്ച വിളക്കിൽ ധനുഷിന്റെ നിർദേശപ്രകാരമാണ് താമര ചിഹ്നം ചേർത്തത് എന്നാണു പറയുന്നത്. ചടങ്ങിൽ രണ്ടുമിനിറ്റു നേരം മാത്രമാണ് ധനുഷ് സംസാരിച്ചത്. 

പ്രവർത്തകർക്കൊപ്പം ഫോട്ടോയെടുത്താണ് അദ്ദേഹം മടങ്ങിയത്. ഒരു നടൻ രാഷ്ട്രീയത്തിലിറങ്ങാൻ ശ്രമിക്കുന്നതിനു പിന്നിൽ ബി.ജെ.പി.യാണെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ മാണിക്കം ടാഗോർ ഞായറാഴ്ച പറഞ്ഞു.

തമിഴ്‌നാട്ടിൽ ചുവടുറപ്പിക്കുന്നതിൽ പരാജയപ്പെട്ട ബി.ജെ.പി. പ്രമുഖ നടൻ വഴി അതിനു ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആരു രാഷ്ട്രീയത്തിലിറങ്ങിയാലും മുഖ്യമന്ത്രി വിജയ്‌ക്കു പകരമാവില്ലെന്ന് മന്ത്രി സി.ടി.ആർ. നിർമൽകുമാർ അഭിപ്രായപ്പെട്ടു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!