രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു, സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്

News Desk
0 Min Read

ലക്‌നൗ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം പരസ്‌പരം കൂട്ടിമുട്ടി അപകടം. ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിൽ പൂർവാഞ്ചൽ എക്‌സ്‌പ്രസ്‌വേയിൽ ഇന്നുരാവിലെയായിരുന്നു അപകടമുണ്ടായത്.

2018ലെ അപകീർത്തിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് ലക്‌നൗവിൽ നിന്ന് സുൽത്താൻപൂർ കോടതിയിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു എംപി. രാഹുൽ ഗാന്ധിയുടെ കാറിന് പിന്നിൽ സഞ്ചരിച്ച വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ രാഹുൽ ഗാന്ധിക്ക് പരിക്കില്ല. ഒരു വാഹനത്തിന്റെ ബോണറ്റ് പൂർണമായി തകർന്നു. ഏതാനും ചില പാർട്ടി പ്രവർത്തകർക്കും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. രാഹുൽ ഗാന്ധി കോടതിയിലേയ്ക്ക് വീണ്ടും യാത്ര തുടർന്നതായാണ് വിവരം.

,….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!