വിമാന ഇന്ധനത്തിന്റെ നികുതി കുറച്ചു; വിജയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പ്രശംസ

News Desk
1 Min Read

ചെന്നൈ: വിമാന ഇന്ധനത്തിന്റെ വാറ്റ് നികുതി ഗണ്യമായി കുറച്ച ടിവികെ സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിന്റെ പ്രശംസ. ചെന്നൈയില്‍ വാറ്റ് നികുതി 29 ശതമാനത്തില്‍ നിന്ന് 16 ശതമാനമായും, സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളില്‍ 1 ശതമാനമായും തമിഴ്‌നാട് കുറച്ചിരുന്നു.

വിമാന ഇന്ധനത്തിന്റെ വാറ്റ് കുറയ്ക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നു. ഇത് സ്വാഗതാര്‍ഹമായ നീക്കമാണ്. നന്ദി മുഖ്യമന്ത്രി വിജയ് – കേന്ദ്രമന്ത്രി റാം മോഹന്‍ നായിഡു എക്‌സില്‍ കുറിച്ചു. വിമാനയാത്ര കൂടുതല്‍ താങ്ങാനാവുന്നതാക്കുന്നതില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഇത്തരം ഏകോപനം നിര്‍ണായകമാണെന്ന് നായിഡു ഊന്നിപ്പറഞ്ഞു.

വിമാനയാത്ര കൂടുതല്‍ താങ്ങാനാവുന്നതാക്കി മാറ്റുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. നമ്മുടെ എല്ലാവരുടെയും പൊതുവായ മുന്‍ഗണന എപ്പോഴും യാത്രക്കാര്‍ തന്നെയായിരിക്കണം – അദ്ദേഹം കുറിച്ചു.

എയര്‍ലൈന്‍സുകളുടെ പ്രവര്‍ത്തന ചിലവ് കുറയ്ക്കാന്‍ നികുതി കുറച്ചുകൊണ്ടുള്ള ഈ നീക്കം സഹായകമാകുമെന്നതാണ് പ്രധാനം. വിമാനകമ്പനികളുടെ പ്രവര്‍ത്തനച്ചെലവിന്റെ ഏകദേശം 30-40 ശതമാനത്തോളം സാധാരണയായി ഇന്ധനച്ചെലവാണ്. ഇത് ഇപ്പോള്‍ ഏകദേശം 55-60 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. ഈ ഫെബ്രുവരിയില്‍ അമേരിക്ക-ഇറാന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതുമുതല്‍, ജെറ്റ് ഇന്ധനവില തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!