ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പുകമ്മിഷണർ ഗ്യാനേഷ് കുമാറിനുനേരേ തെരുവിൽ നടത്തുന്ന പ്രതിഷേധം പലവിധത്തിൽ സുപ്രീംകോടതിയിലുമെത്തുന്നു. ഒപ്പം എസ്.ഐ.ആറിലെ ക്രമക്കേടും വോട്ടുകവർച്ചയും വീണ്ടും സുപ്രീംകോടതിയിൽ സജീവമാക്കി നിലനിർത്താനാണ് ഇന്ത്യസഖ്യത്തിന്റെ തീരുമാനം.
ഇതിന്റെ ഭാഗമായി പ്രതിപക്ഷനേതാക്കൾ തിങ്കളാഴ്ച ചീഫ് ജസ്റ്റിസിനെ സമീപിച്ചേക്കും. ഇതോടൊപ്പം, തിരഞ്ഞെടുപ്പുകമ്മിഷണർമാരുടെ നിയമനത്തിലെ ക്രമക്കേടുകളുമെല്ലാം സുപ്രീംകോടതിയെ പോരാട്ടഭൂമിയാക്കും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
