റഷ്യയിൽ നിന്നും 25 ലക്ഷം ടൺ എണ്ണ വാങ്ങിക്കാൻ അമേരിക്ക, മറ്റ് രാജ്യങ്ങൾക്കുള്ള വിലക്ക് തുടരും

News Desk
1 Min Read

വാഷിങ്ടൺ: രാജ്യം ഇടക്കാല തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനിടെ വര്‍ധിച്ചു വരുന്ന വിലക്കയറ്റ ഭീഷണിയും ജനരോഷവും മറികടക്കാൻ വഴിയില്ലാതെ ഡൊണൾഡ് ട്രംപ് ഭരണകൂടം. റഷ്യയിൽ നിന്നും വൻ തോതിൽ ഡീസൽ ഇറക്കുമതി ചെയ്യാനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു.

റഷ്യയിൽ നിന്നും എണ്ണ വാങ്ങിച്ച് ഉക്രെയ്ൻ യുദ്ധത്തിന് സാമ്പത്തിക സഹായം നൽകുന്നു എന്ന പേരിൽ ഇന്ത്യയും ചൈനയും ഉൾപ്പെടെ ലോക രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ അധിക നികുതി ചുമത്താൻ നിയമാനുമതി ഉറപ്പാക്കിയത് കഴിഞ്ഞ മാസമാണ്. ഇതിന് പിന്നാലെയാണ് അമേരിക്ക തന്നെ റഷ്യൻ എണ്ണയ്ക്ക് തത്സമയം തീരുമാനമെടുത്ത് ഒര്‍ഡര്‍ നൽകിയത്.

അടിയന്തരമായി 3,00,000 ടൺ ഡീസൽ ഇറക്കുമതിക്ക് ഉത്തരവ് നൽകിയതായി ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ സമ്മതിച്ചു. നവംബര്‍ മാസത്തിൽ 5,00,000 ഡീസലിന് കൂടി ഓര്‍ഡര്‍ നൽകിയിട്ടുണ്ട്. ഇതിന് പുറമെ 10 ലക്ഷം ടണ്ണു കുടി എത്തിക്കും. തുടര്‍ന്നും വലിയ ഇറക്കുമതി ഉണ്ടാകുമെന്നും ട്രംപ് പരസ്യപ്പെടുത്തി.
…

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!