ദുബൈ: ഏതാനും ആഴ്ചക ൾക്ക് മുമ്പ് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകുന്നതിനിടെ മരിച്ച സുഡാനീസ് വനിത മർവയുടെ കുടുംബത്തിന് കൈത്താങ്ങായി ദുബൈ പൊലിസ്. ഏക വരുമാനമാർഗ്ഗം നഷ്ട പ്പെട്ട് പ്രതിസന്ധിയിലായ കു ‘ടുംബത്തെ സഹായിക്കാൻ മർവയുടെ ഭർത്താവിനും സഹോദരിക്കും ദുബൈ പൊലിസിൽ ജോലി നൽകി. 2016 മെയ് മുതൽ ദുബൈ പൊലിസ് ഹെൽത്ത് സെൻ്ററിൽ ജീവനക്കാരിയായിരുന്നു മർവ.
മർവയുടെ വേർപാടോടെ കുടുംബത്തിന്റെ പ്രധാന വരുമാനമാർഗ്ഗം നിലയ്ക്കുകയും അജ്‌മാനിലെ വീടിന്റെ വാടകക്കാരാർ അവസാനിക്കുകയും ചെയ്തതോടെയാണ് കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായത്. അബൂദബിയിലുള്ള മർവയുടെ മൂത്ത സഹോദരിയാണ് നവജാത ശിശുക്കളെ സംരക്ഷിക്കുന്നത്. അഞ്ച് മക്കളുള്ള ഇവർ ഇരട്ടക്കുട്ടികൾ കൂടി എത്തിയതോടെ ഇപ്പോൾ ഏഴ് കുട്ടികളെയാണ് പരിപാലിക്കുന്നത്.
കുടുംബത്തിന് ജോലി നൽകിയതിന് പുറമെ, അവരുമായി നിരന്തരം സമ്പർക്കം പുലർത്തുകയും ആവശ്യമായ എല്ലാവിധ സാമൂഹിക മാനസിക പിന്തുണകൾ ഉറപ്പാക്കുകയും ചെയ്യുന്നുണ്ടെന്ന് ദുബൈ പൊലിസ് വ്യക്തമാക്കി. മർവയുടെ കുടുംബവുമായി ദുബൈ പൊലിസിന് 40 വർഷത്തെ ബന്ധമാണുള്ളത്.
1983ൽ മർവയുടെ പിതാവ് സർജന്റ് അഹമ്മദ് അൽ അമീ ൻ ബഖീത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽ ചേർന്നതോടെയാണ് തുടക്കം. 1992ൽ സ്വന്തം നാട്ടിൽ അവധിയിലായിരിക്കെ അദ്ദേഹം മരിച്ചു. ഭാര്യയും മൂന്ന് പെൺമക്കളുമടങ്ങുന്ന കുടുംബത്തെ സഹായിക്കാൻ ദുബൈ പൊലീസ് അന്ന് അദ്ദേഹത്തിന്റെ ഭാര്യക്ക് ജോലി നൽകി. പിന്നീട് അവർക്ക് അസുഖം ബാധിച്ചപ്പോൾ വിദേശത്തെ ചികിത്സാച്ചെലവ് ദുബൈ-പൊലിസ് വഹിച്ചെങ്കിലും 2016 മാർച്ചിൽ അവർ മരണപ്പെട്ടു.
തുടർന്ന് കുടുംബത്തിൻ്റെ സംരക്ഷണം ഏറ്റെടുക്കാൻ 2016 മേയിൽ മർവ ദുബൈ പൊലിസ് ഹെൽത്ത്സെന്റ്ററിൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. അവരുടെ വിയോഗത്തോ ടെയാണ് മൂന്നാം തലമുറയിലും ആ കുടുംബത്തെ കൈവിടാതെ ഭർത്താവിനും സഹോദരിക്കും പൊലിസ് തൊഴിൽ നൽകിയത്.
കഴിഞ്ഞ സെപ്റ്റംബർ 25ന് അൽ ഖുസൈസ് പള്ളിയിൽ നടന്ന മർവയുടെ ഖബറടക്ക ത്തിൽ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
