ഷഹാന ലോഡ്ജിൽ മുറിയെടുത്തത് ഒരൊറ്റ ഉദ്ദേശത്തിൽ; മലപ്പുറത്ത് നടന്ന ഒപ്പേറഷൻ തൂഫാനിൽ മുട്ടുകുത്തിയത് നഴ്‌സിങ് വിദ്യാർത്ഥിയും സുഹൃത്തും; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

malayalampress
1 Min Read

മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ ടൗണിലെ ഒരു ലോഡ്ജ് കേന്ദ്രീകരിച്ച് വൻതോതിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എ. വിൽപന നടത്തിവന്ന നഴ്‌സിങ് വിദ്യാർത്ഥിയടക്കം രണ്ടുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ മണ്ണാർമല പച്ചീരി സ്വദേശി റാവുത്തർ വീട്ടിൽ ജാസിർ അർഷാദ് (20), അങ്ങാടിപ്പുറം ജൂബിലി റോഡ് അമ്പലക്കുത്ത് വീട്ടിൽ ഷഹാന മിധ (20) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 11.63 ഗ്രാം എം.ഡി.എം.എ. പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ ഇപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ലഹരിക്കടത്ത് തടയുന്നതിനായി കർശനമായി നടപ്പാക്കിവരുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി ഉണ്ടായത്. പെരിന്തൽമണ്ണ എസ്.ഐ. അൻവർ സാദിഖും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായിട്ടാണ് ഈ മിന്നൽ പരിശോധന നടത്തിയത്.

പെരിന്തൽമണ്ണ ടൗണിലുള്ള ഒരു ലോഡ്ജ് കേന്ദ്രീകരിച്ച് രഹസ്യമായി ലഹരി വിൽപ്പന നടക്കുന്നുണ്ടെന്ന് ജില്ലാ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഈ വിവരത്തെ തുടർന്ന് നടത്തിയ നീക്കത്തിലൂടെയാണ് പ്രതികളെ കൈയോടെ പിടുകൂടാൻ സംഘത്തിന് സാധിച്ചത്. പിടിയിലായ പ്രതികൾ ഇത്രയധികം അളവിലുള്ള ലഹരിമരുന്ന് എവിടെനിന്നാണ് എത്തിച്ചതെന്നും, ഇത് ആർക്കൊക്കെയാണ് വിതരണം ചെയ്തതെന്നും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. കൂടാതെ ഈ ലോഡ്ജിൽ വെച്ച് മറ്റ് ഏതെങ്കിലും വ്യക്തികൾക്ക് ഈ ലഹരി ഇടപാടിൽ പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

വരും ദിവസങ്ങളിൽ ലോഡ്ജുകൾ കേന്ദ്രീകരിച്ചുള്ള കർശന പരിശോധനകൾ ശക്തമാക്കുമെന്ന് പെരിന്തൽമണ്ണ ഡി.വൈ.എസ്.പി. അറിയിച്ചു. കൂടാതെ ലഹരി ഇടപാടുകൾക്ക് വണ്ടികളോ മറ്റ് സാമ്പത്തിക സഹായങ്ങളോ നൽകുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ശക്തമായ നിയമനടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കുന്നതാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!