വിവാഹവാഗ്‌ദാനം നൽകി 43 ലക്ഷവും അഞ്ചുപവൻ സ്വർണവും തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ

News Desk
0 Min Read

ഷൊർണൂർ (പാലക്കാട്): ‌വിവാഹവാഗ്‌ദാനം നൽകി മുംബൈ സ്വദേശിനിയിൽനിന്ന് 43 ലക്ഷം രൂപയും അഞ്ചുപവൻ ആഭരണവും കവർന്നെന്ന പരാതിയിൽ പട്ടാമ്പി സ്വദേശിയെ പോലീസ് അറസ്റ്റുചെയ്തു. മേലേ പട്ടാമ്പി ആലിക്കൽ മുഹമ്മദ് അമീറിനെയാണ് (45) ഷൊർണൂർ പോലീസ് അറസ്റ്റുചെയ്തത്.

മുംബൈയിലെ സ്വകാര്യകമ്പനിയിൽ ജോലിചെയ്യുന്ന യുവതി വെള്ളിയാഴ്ച രാവിലെ ഷൊർണൂർ പോലീസ് സ്റ്റേഷനിലെത്തിയാണ് പരാതി നൽകിയത്. സുഹൃത്തുവഴി പരിചയപ്പെട്ട അമീർ സാമൂഹികമാധ്യമത്തിലൂടെ പരിചയം പുതുക്കി വിവാഹവാഗ്‌ദാനം നൽകിയെന്നും ലൈംഗികമായി ഉപയോഗിച്ചെന്നും പരാതിയിൽ പറയുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!