റിയാദ്: സഊദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ മേഖലയായ അഹദ് റാഫിദയിൽ ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങൾ വീണ് ഒരാൾക്ക് പരിക്കേറ്റതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
യമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിഭാഗം വെള്ളിയാഴ്ച രാത്രിയാണ് മിസൈൽ തൊടുത്തുവിട്ടതെന്ന് സൗദി സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് വക്താവിനെ ഉദ്ധരിച്ച് SPA അറിയിച്ചു. സംഭവത്തിൽ ഏഷ്യൻ വംശജനായ ഒരാൾക്ക് പരിക്കേൽക്കുകയും, കെട്ടിടത്തിനുള്ളിലെ പ്രാർത്ഥനാ മുറിക്കും നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി വക്താവ് പറഞ്ഞു.
ഹൂതികളുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് പലതവണ ഇരയായിട്ടുള്ള അസീർ മേഖലയിലാണ് അഹദ് റാഫിദ സ്ഥിതി ചെയ്യുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
