അബുദാബി: യുഎഇയിൽ ഒക്ടോബറിലേയ്ക്കുള്ള ഇന്ധനവില കുത്തനെ കൂട്ടി. സൂപ്പർ, സ്പെഷൽ, ഇ-പ്ലസ് പെട്രോൾ ഇനങ്ങൾക്കും ഡീസലിനും ഒക്ടോബർ ഒന്നു മുതൽ വില വർധിക്കുമെന്ന് യുഎഇ ഇന്ധനവില നിർണയ സമിതി റിപോർട്ട് ചെയ്തു.
സൂപ്പർ 98 പെട്രോളിന് ലീറ്ററിന് 4.40 ദിർഹമായി വില ഉയർന്നു. സെപ്റ്റംബറിൽ ഇത് 3.80 ദിർഹമായിരുന്നു (15.8% വർധന). സ്പെഷൽ 95 പെട്രോൾ ലീറ്ററിന് 3.69 ദിർഹത്തിൽ നിന്ന് 4.28 ദിർഹമായും (16% വർധന), ഇ-പ്ലസ് 91 പെട്രോളിന് ലീറ്ററിന് 3.61 ദിർഹത്തിൽ നിന്ന് 4.21 ദിർഹമായും (16.6% വർധന) വില വർധിച്ചിട്ടുണ്ട്. ഡീസൽ ലീറ്ററിന് സെപ്റ്റംബറിലെ 4.30 ദിർഹത്തിൽ നിന്ന് 4.80 ദിർഹമായാണ് ഉയർന്നത് (11.6% വർധന).
ആഗോള ഊർജവിപണിയിലെ മാറ്റങ്ങൾക്ക് അനുസൃതമായാണ് യുഎഇയിലെ പ്രതിമാസ ഇന്ധനവിലയിൽ മാറ്റം വരുത്തുന്നത്. ഏറ്റവും പുതിയ പരിഷ്കരണത്തോടെ എല്ലാ വിഭാഗം ഇന്ധനങ്ങൾക്കും പ്രതിമാസ നിരക്കിൽ വലിയ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യാന്തര വിപണിയിലെ എണ്ണവില വ്യതിയാനങ്ങൾ നിരീക്ഷിച്ച ശേഷം ഓരോ മാസത്തിന്റെയും അവസാനത്തോടെയാണ് യുഎഇ ഇന്ധനവില നിർണയ സമിതി അടുത്ത മാസത്തെ നിരക്കുകൾ പ്രഖ്യാപിക്കുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
