ലക്നൗ: ഉത്തർപ്രദേശിലെ ബല്ലിയയിൽ ഘോഷയാത്രയ്ക്കിടെ ഉച്ചത്തിലുള്ള ഡിജെ സംവിധാനം പ്രവർത്തിപ്പിച്ചതിനെ തുടർന്ന് വീടിനുള്ളിൽ ഉറങ്ങിക്കിടന്ന 20 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു.
ഉച്ചത്തിലുള്ള ശബ്ദം കേട്ടുള്ള ഹൃദയസ്തംഭനത്തെ തുടർന്നാണ് കുഞ്ഞ് മരിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഡിജെ സംവിധാനം കെട്ടിവച്ച ട്രക്ക് വീടിനു സമീപം എത്തിയപ്പോൾ കുഞ്ഞുണ്ടെന്നും ശബ്ദം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടെന്നും കുടുംബം പറയുന്നു.
ബല്ലിയ ജില്ലയിലെ മുദിയാരി ഗ്രാമത്തിലാണ് കുഞ്ഞ് മരിച്ചത്. ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടതിനു പിന്നാലെ വാഹനം വീടിനു മുന്നിൽ നിർത്തിയിട്ട് ഉച്ചത്തിൽ പാട്ടുകൾ കേൾപ്പിച്ചു എന്നും കുടുംബം ആരോപിക്കുന്നു. ഈ സമയം കുഞ്ഞ് അമ്മയ്ക്കൊപ്പം വീടിനുള്ളിൽ ഉറക്കത്തിലായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് ഡിജെ ഉപകരണങ്ങൾ പിടിച്ചെടുത്തു.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
