- കോളേജിൽ പോയി വാഹനം ഓടിച്ച് വീട്ടിലേക്ക് മടങ്ങിവരുന്നതിനിടയിലാണ് അപകടമുണ്ടായത്
ദുബൈ: മലയാളി വിദ്യാർഥിനി ദുബൈയിൽ വാഹനാപകടത്തിൽ മരിച്ചു. തൊടുപുഴ സ്വദേശി നാഇഫ ബൽക്കീസാണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്നു. ഇന്നലെ വൈകുന്നേരം ദുബായ് റാഷിദിയയിലായിരുന്നു അപകടം. കോളേജിൽ പോയി വാഹനം ഓടിച്ച് വീട്ടിലേക്ക് മടങ്ങിവരുന്നതിനിടയിലാണ് അപകടമുണ്ടായത്.
യാത്രയ്ക്കിടെ വാഹനത്തിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് പരിശോധിക്കാനായി പുറത്തിറങ്ങി റോഡിൽ നിൽക്കുമ്പോൾ മറ്റൊരു വാഹനം വന്ന് ഇടിക്കുകയായിരുന്നു. ദുബായിൽ ബിസിനസ് നടത്തുന്ന ബിനു ഹമീദിന്റെയും ഷീനയുടെയും മകളാണ് നാഇഫ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ കെ.എം.സി.സി ഭാരവാഹികളുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
