സഊദി ദേശീയ ദിനം: വാദീനൂര്‍ സ്പെഷ്യല്‍ ഉംറ യാത്ര സംഘടിപ്പിച്ചു

News Desk 03
1 Min Read

റിയാദ്: സഊദി അറേബ്യയുടെ ദേശീയ ദിനം പ്രമാണിച്ച് വാദീനൂര്‍ സ്പെഷ്യല്‍ ഉംറ, മദീന യാത്ര സംഘടിപ്പിച്ചു. അവധി ദിനമായതിനാല്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ യാത്രയില്‍ പങ്കെടുത്തു.

ബുധനാഴ്ച രാവിലെ അഞ്ച് മണിക്ക് ശേഷം ബത്ഹയില്‍ നിന്നും പുറപ്പെട്ട സംഘം ആദ്യം മദീന സന്ദര്‍ശനം നടത്തി. മസ്ജിദുല്‍ ഖുബ, ഉഹ്ദ്, മസ്ജിദുന്നബവി എന്നിവ സന്ദര്‍ശിച്ച ശേഷം മീഖാത്തില്‍ നിന്നും ഇഹറാം ചെയതു പ്രസിദ്ധമായ ബദര്‍ വഴി മക്കയില്‍ എത്തി ഉംറ നിര്‍വ്വഹിച്ചു. വെള്ളിയാഴ്ച ജുമുഅക്ക് ശേഷം റിയാദിലേക്ക് മടങ്ങി.

ഷക്കീര്‍ ഫൈസി മണ്ണാര്‍ക്കാട് യാത്രക്ക് നേതൃത്വം നല്‍കി. യാത്രയിലുടനീളം പഠന ക്ലാസുകളും പ്രകീര്‍ത്തന കാവ്യങ്ങളും പ്രാർത്ഥനയും ഉണ്ടായിരുന്നതിനാല്‍ യാത്ര വിജ്ഞാനപ്രദമായിരുന്നു. മടക്കയാത്രയില്‍ അംഗങ്ങള്‍ക്ക് പരസ്പരം പരിചയപ്പെടുത്താന്‍ അവസരം നല്‍കിയത് വഴി യാത്ര പുതിയ സൗഹൃദ ബന്ധങ്ങൾക്ക് കാരണമായി.

കേരളത്തിലെ പ്രമുഖ മത സംഘടനയായ ‘സമസ്ത’ യുടെ പ്രവാസി ഘടകമായ എസ് ഐ സി ക്ക് കീഴിലാണ് വാദീനൂര്‍ ഉംറ ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. വര്‍ഷങ്ങളായി എല്ലാ ആഴ്ചയിലും ഉംറ, മദീന സന്ദര്‍ശനം എന്നിവ സംഘടിപ്പിച്ചു വരുന്ന ഇവരുടെ സേവനം പ്രവാസികള്‍ക്ക് വലിയ അനുഗ്രഹമാണ്.  വാ ദീനൂര്‍ ഉംറ ഗ്രൂപ്പിന് കീഴില്‍ പ്രവാസികള്‍ക്കായി മൂന്ന്‌ ദിവസം,  അഞ്ച് ദിവസം എന്നിങ്ങനെ വിവിധ ഉംറ,  മദീന സിയാറ പാക്കേജുകള്‍ ഉണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!