ഹൃദയാഘാതം: 36 കാരനായ മലയാളി യുവാവ് റിയാദിൽ മരണപ്പെട്ടു

malayalampress
1 Min Read

റിയാദ്: പ്രവാസി മലയാളി റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. എറണാകുളം ആലുവ കൊമ്പറ നോച്ചിമ തയ്യിൽ വീട്ടിൽ പരേതരായ ലത്തീഫിന്റെയും മറിയുമ്മയുടെയും മകൻ ഷമീർ (36) ആണ് നിര്യാതനായത്. മുർഷിദയാണ് ഭാര്യ.

റിയാദിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ഷമീർ. ഉച്ചഭക്ഷണത്തിനു ശേഷം വിശ്രമിക്കാനായി കിടന്ന ഷമീറിനെ, വൈകീട്ടോടെ റൂമിലുള്ള സുഹൃത്തുക്കൾ വിളിച്ചപ്പോഴാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സുഹൃത്തുക്കൾ റെഡ് ക്രെസന്റ് സംഘത്തെ വിവരമറിയിക്കുകയും അവർ പ്രാഥമിക അടിയന്തര ചികിത്സ നൽകി ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. റിയാദ് കിങ് ഫൈസൽ ആശുപത്രിയിൽ വെച്ചാണ് മരണം സ്ഥിരീകരിച്ചത്.

മൃതദേഹം നാട്ടിലെത്തിക്കുന്നതുൾപ്പെടെയുള്ള മരണാനന്തര നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് മഞ്ചേരി, റിയാദ് എറണാകുളം കെ.എം.സി.സി ജില്ലാ പ്രസിഡന്റ് ഉസ്മാൻ പരീത്, സമീർ ആലുവ, സുഹൃത്ത് സുൽഫി എന്നിവർ രംഗത്തുണ്ട്

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!