ദമാം: റിയാദ് – ജുബൈൽ റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഇന്ത്യൻ പ്രവാസിയുവാവ് മരിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ മീററ്റ് സർധാന കലന്ദ് സ്വദേശി സാഹിൽ ത്യാഗി (27) ആണ് ദാരുണമായി മരിച്ചത്. റിയാദിലെ പ്രമുഖ കമ്പനിയിൽ ട്രെയിലർ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം.
സാഹിൽ ത്യാഗി സഞ്ചരിച്ചിരുന്ന ട്രെയിലർ അപകടത്തിൽപ്പെട്ട് നിമിഷങ്ങൾക്കകം വാഹനത്തിന് തീപിടിക്കുകയുമായിരുന്നു. തീ വേഗത്തിൽ പടർന്നുപിടിച്ചതിനെ തുടർന്ന് വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയ സാഹിൽ സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് റിപ്പോർട്ട്.
മരണവുമായി ബന്ധപ്പെട്ട ഔദ്യോഗിക നിയമനടപടികൾ പുരോഗമിച്ചുവരികയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം സഊദിയിൽ തന്നെ ഖബറടക്കാനാണ് തീരുമാനം. പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴ ഇതിനായി രംഗത്തുണ്ട്.
മുഹമ്മദ് സലിം – ഫർസാന ദമ്പതികളുടെ മകനാണ് സാഹിൽ ത്യാഗി. സേബ, സുഹൈൽ ത്യാഗി എന്നിവർ സഹോദരങ്ങളാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
