3 കപ്പലുകൾ പിടിച്ചെടുത്ത് യുഎസ് സേന: തിരിച്ചടി ഇന്ത്യൻ സമുദ്രത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് ഇറാൻ ഭീഷണി

News Desk
1 Min Read

ദുബായ്: യുഎസ് വീണ്ട‌ും ആക്രമിച്ചാൽ ഇന്ത്യൻ സമുദ്രത്തിലേക്കും തിരിച്ചടി വ്യാപിപ്പിക്കുമെന്ന് ഇറാന്റെ ഭീഷണി. പേർഷ്യൻ ഉൾക്കടൽ മുതൽ ചെങ്കടൽ വരെ ഇതിനോടകം സംഘർഷം പടർന്നു.

ഇനിയൊരു ആക്രമണം ഉണ്ടായാൽ ആയുധങ്ങളും യുദ്ധതന്ത്രങ്ങളും മാറ്റുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല മുജ്‌തബ ഖമനയിയുടെ ഉപദേഷ്ടാവ് യഹ്യ റഹീം സഫാവി പറഞ്ഞു. ഇന്ത്യൻ സമുദ്രത്തിലെ ഡിഗോ ഗാർസ്യ ദ്വീപിലാണ് യുഎസ്–യുകെ സൈനികത്താവളമുള്ളത്.

ഇതിനിടെ, ചൈനയിൽനിന്നു വൻതോതിൽ ഡ്രോണുകളും മിസൈലുകളും ഇറാനു ലഭിച്ചതായി അമേരിക്കൻ പത്രമായ ദ് വോൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. കസ്റ്റംസ് രേഖകൾ ഉദ്ധരിച്ചാണു വാർത്ത. ന്യൂയോർക്കിൽ യുഎസുമായി ഇറാൻ സംഘം ചർച്ച നടത്തിയതിനെതിരെ ഇറാനിലെ തീവ്രനിലപാടുകാർ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിക്കെതിരെ കുറ്റവിചാരണയ്ക്കു പാർലമെന്റിൽ നോട്ടിസ് നൽകി.

സംഘർഷം കണക്കിലെടുത്ത് എയർ ഫ്രാൻസിന്റെ ദുബായ്, റിയാദ് വിമാനങ്ങൾ റദ്ദാക്കി. അതിനിടെ, ഇറാൻ വിമാനസർവീസുകൾക്ക് യുഎഇ വിലക്കേർപ്പെടുത്തി. ഇറാൻ വിമാനങ്ങൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണു തീരുമാനം. ഇറാഖ്, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളിലേക്കുള്ള ഇറാൻ‍ വിമാനസർവീസുകളും നിലച്ചു. ചൈനയിലേക്ക് ഉൾപ്പെടെയുള്ള സർവീസുകൾ മുടക്കമില്ലാതെ തുടർന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!