ഉംറ തീർഥാടനത്തിനിടെ ഇന്ത്യൻ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു: പുറത്തേക്ക് തെറിച്ചു വീണ മകൾക്ക് ദാരുണാന്ത്യം

malayalampress
1 Min Read
  • ജുബൈൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനിയാണ് മരിച്ചത്

ദമാം: കിഴക്കൻ സഊദിയിലെ ജുബൈലിൽ നിന്ന് വിശുദ്ധ ഉംറ നിർവഹിക്കാൻ പുറപ്പെട്ട ഇന്ത്യൻ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് പെൺകുട്ടി മരിച്ചു. ജുബൈലിൽ നിന്ന് മദീന വഴി യാത്ര ചെയ്യുകയായിരുന്ന ഹൈദരാബാദ് സ്വദേശികളുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. ജുബൈൽ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി ഹാദിയ മുഖ്താർ ആണ് മരിച്ചത്. മുഖ്താർ മുഹമ്മദ് ആണ് പിതാവ്.

ബുധനാഴ്​ച രാവിലെയായിരുന്നു അപകടം. ഓട്ടത്തിനിടയിൽ മറിഞ്ഞ കാറി​ന്റെ വിൻഡോയിലൂടെ പുറത്തേക്ക്​ തെറിച്ചുവീണായിരുന്നു കുട്ടിക്ക്​ പരിക്കേറ്റത്​. തത്സമയം മരിക്കുകയും ചെയ്​തു. ബുറൈദയിൽ നിന്ന് മദീനയിലേക്കുള്ള വഴിയിൽ അർ റബുഅയിലെ ഉഖ്‌ലത്ത് അൽ സുഗൂർ ആശുപത്രിയിലാണ് ഹാദിയയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

മൃതദേശം സഊദിയിൽ തന്നെ ഖബറടക്കുമെന്നാണ് വിവരം. ഔദ്യോഗിക നടപടികൾ പുരോഗമിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കുന്നതിനും കുടുംബത്തിന് ആവശ്യമായ പിന്തുണ നൽകുന്നതിനുമായി ആന്ധ്രപ്രദേശ്, തെലങ്കാന കൂട്ടായ്മകൾ നേതൃത്വം നൽകി വരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!