ജീവിത പങ്കാളിയുടെ പേര് പാസ്പോർട്ടിൽനിന്നു നീക്കൽ: വിവാഹമോചന ഉത്തരവ് ഹാജരാക്കേണ്ടതില്ലെന്നു ഹൈക്കോടതി

News Desk
1 Min Read

കൊച്ചി: ജീവിത പങ്കാളിയുടെ പേര് പാസ്പോർട്ടിൽനിന്നു നീക്കാൻ വിവാഹമോചന ഉത്തരവ് ഹാജരാക്കേണ്ടതില്ലെന്നു ഹൈക്കോടതി. പാസ്പോർട്ട് ചട്ടത്തിൽ ഇത്തരമൊരു നിർദേശമില്ലെന്നു ചൂണ്ടിക്കാട്ടിയാണു ജസ്റ്റിസ് മുരളി പുരുഷോത്തമൻ ഉത്തരവിട്ടത്.

തലാഖിലൂടെ വിവാഹമോചിതയായ തൃശൂർ സ്വദേശിയായ ഇരുപത്തിയെട്ടുകാരി പാസ്പോർട്ടിൽനിന്നു മുൻഭർത്താവിന്റെ പേര് നീക്കാൻ കോടതിയിൽനിന്നു വിവാഹമോചന ഉത്തരവ് ഹാജരാക്കണമെന്ന പാസ്പോർട്ട് അധികൃതരുടെ നിർദേശത്തിനെതിരെ നൽകിയ ഹർജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കോടതിയുടെ വിവാഹമോചന ഉത്തരവ് ആവശ്യമെന്നു വ്യക്തമാക്കി 2024 ൽ ഓഫിസ് മെമ്മോറാണ്ടം പുറപ്പെടുവിച്ചിട്ടുണ്ടെന്നു കേന്ദ്രസർക്കാരിനായി ഹാജരായ ഡപ്യൂട്ടി സോളിസിറ്റർ ജനറൽ അറിയിച്ചു.എന്നാൽ പാസ്പോർട്ട് ചട്ടത്തിൽ വിവാഹമോചന ഉത്തരവ് ഹാജരാക്കുന്നത് ഒഴിവാക്കിയിട്ടുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. ഇതിനെ ഓഫിസ് മെമ്മോറാണ്ടത്തിലൂടെ മറികടക്കാനാകില്ലെന്നും വ്യക്തമാക്കി.

ഹർജിക്കാരിയുടെ അപേക്ഷ വീണ്ടും പരിഗണിച്ച് ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കാൻ റീജനൽ പാസ്പോർട്ട് ഓഫിസർക്കു ഹൈക്കോടതി നിർദേശം നൽകി.

..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!