മദ്യപിച്ച് ലക്കുകെട്ട് വാഹനം ഓടിച്ചു, 3 പേർക്ക് ഗുരുതര പരുക്ക്; എഎസ്ഐയെ പിടികൂടി നാട്ടുകാർ

News Desk
1 Min Read

കണ്ണൂർ: പൊലീസുകാരൻ മദ്യപിച്ച് വാഹനമോടിച്ചുണ്ടാക്കിയ അപകടത്തിൽ മൂന്നുപേർക്ക് പരുക്ക്. കണ്ണോത്തുംചാലിലെ റസ്റ്ററന്റിൽ ജോലിചെയ്യുന്ന യുവതിക്കും അതിഥി തൊഴിലാളികൾക്കുമാണ് ഗുരുതരമായി പരുക്കേറ്റത്. അപകടമുണ്ടാക്കിയ അഴീക്കൽ കോസ്റ്റൽ സ്റ്റേഷനിലെ എഎസ്ഐ രജിത്തിനെ സസ്പെൻഡ് ചെയ്തു.

കഴിഞ്ഞ 21ന് അർധരാത്രിയിലാണ് സംഭവം. റസ്റ്ററന്റിൽ ജോലിചെയ്യുന്ന പന്ന്യന്നൂർ സ്വദേശി സ്വാതി, അതിഥി തൊഴിലാളികളായ ഹവാസ് അലി, റോക്കിബുൾ എന്നിവരെ എഎസ്ഐ രജിത്ത് ഓടിച്ച കാർ അമിത വേഗത്തിൽ എത്തി ഇടിച്ചിടുകയായിരുന്നു. സ്വാതിയും രണ്ടു അതിഥി തൊഴിലാളികളും കാലിന് ഉൾപ്പെടെ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്.

മദ്യപിച്ച് ലക്കു കെട്ട നിലയിലായിരുന്നു എഎസ്ഐ രജിത്ത് കാർ ഓടിച്ചിരുന്നത്. നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. രജിത്തിനെതിരെ ടൗൺ പൊലീസ് കേസെടുത്തു. പിന്നാലെ സസ്പെൻഡ് ചെയ്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!