യുവതിയുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി; ചോദ്യം ചെയ്ത ഭര്‍ത്താവിനെയും ബന്ധുക്കളെയും മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

News Desk
1 Min Read

തിരുവല്ല: തുണി കഴുകിക്കൊണ്ടിരുന്ന യുവതിയുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് ചോദ്യം ചെയ്ത ഭര്‍ത്താവിനെയും ബന്ധുക്കളെയും മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍.

തിരുവല്ല കാവുംഭാഗം കിഴക്കുംമുറി കോങ്ങാപള്ളിയില്‍ വീട്ടില്‍ ജോഷി എന്ന് വിളിക്കുന്ന മനോജ് കെ തങ്കപ്പന്‍ (52), കുസുമസദനം വീട്ടില്‍ അഖില്‍ സുധന്‍ (35), തിരുവല്ല തുകലശ്ശേരി കുളക്കാട്ട് തത്തംപള്ളി കിഴക്കേതില്‍ വീട്ടില്‍ സുജിത്ത് സുരേന്ദ്രന്‍ (35) എന്നിവരെയാണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം 13ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവല്ല തിരുമൂലപുരം സ്വദേശിനിയായ യുവതി തുണി കഴുകിക്കൊണ്ട് നില്‍ക്കുന്നതിനിടെ ജോഷി എന്ന് വിളിക്കുന്ന മനോജ് ഇവരുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി.

ഇതറിഞ്ഞ യുവതിയുടെ ഭര്‍ത്താവ് ചോദ്യം ചെയ്തതില്‍ പ്രകോപിതനായ മനോജ്, സുഹൃത്തുക്കളെയും കൂട്ടിയെത്തി വീടിനകത്ത് അതിക്രമിച്ച് കയറി യുവതിയെയും ഇവരുടെ ഭര്‍ത്താവ്, ഭര്‍ത്താവിന്റെ അനുജന്‍, പ്രായം ചെന്ന മാതാവ് എന്നിവരെയും സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. പരുക്കേറ്റ ഇവര്‍ തിരുവല്ല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

തിരുവല്ല എസ് ഐ. ആര്‍ പ്രബോധ് ചന്ദ്രന്‍, സി പി ഒമാരായ പി ആര്‍ ശ്രീമോന്‍, എസ് എസ് മഹേഷ്, ബി നിതിന്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ മൂന്ന് പ്രതികളെയും റിമാന്‍ഡ് ചെയ്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!