വീട്ടിൽ മദ്യം സൂക്ഷിച്ച കേസ്: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ 14 ദിവസത്തേക്ക് റിമാൻഡിൽ

News Desk
1 Min Read

മീനങ്ങാടി (വയനാട്): അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ച കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിൻ റിമാൻഡിൽ‌. ഒന്നര മണിക്കൂറിലേറെ നീണ്ട വാദപ്രതിവാദങ്ങൾ‌ക്കൊടുവിലാണ് കോടതി ആന്റോയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കേസിൽ വിധി പറയുന്നത് നാളത്തേക്ക് മാറ്റി.

അതുവരെ ആന്റോ അഗസ്റ്റിനെ റിമാൻഡിൽ വയ്ക്കാനാണ് കോടതി നിർദേശം. മീനങ്ങാടിയിലെ എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ ഓഫിസിൽ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ആന്റോ അഗസ്റ്റിനെ എത്തിച്ചത്.

മീനങ്ങാടിയിൽ നിന്ന് എക്സൈസ് സംഘം കോടതിയിലേക്ക് കൊണ്ടു പോയപ്പോഴും കോടതിയിൽ എത്തിച്ചപ്പോഴും ആന്റോ അഗസ്റ്റിൻ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. മീനങ്ങാടി എക്സൈസ് ഓഫിസിൽ അഞ്ചു മണിക്കൂറോളം നീണ്ട നിയമ നടപടികൾക്കു ശേഷമാണ് ആന്റോയെ കോടതിയിൽ എത്തിച്ചത്. കോടതി സമയം അവസാനിക്കുന്നതിനു തൊട്ടുമുൻപാണ് ആന്റോയെ കോടതിയിൽ എത്തിച്ചത്. ആന്റോയുടെ അഭിഭാഷകനും കോടതിയിൽ എത്തി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!