ഭർത്താവ് ഗൾഫിൽ നിന്നെത്തി മൂന്നാം ദിവസം ഭാര്യയുമൊത്ത് സഞ്ചരിക്കവേ ബൈക്ക് അപകടം; യുവതിക്ക് ദാരുണാന്ത്യം

malayalampress
1 Min Read
  • അപകടം ഹോസ്റ്റലിൽ മകനെ കണ്ട് തിരിച്ചു വരുന്നതിനിടെ

കോഴിക്കോട്: വെള്ളായിക്കോട് സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ച് യുവതി മരിച്ചു. വെള്ളായിക്കോട് മഞ്ചപ്പാറമ്മൽ ഖമറുന്നിസ (40) ആണ് മരിച്ചത്. ഭർത്താവ് റിനാസിനെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശു പത്രിയിൽ പ്രവേശിപ്പിച്ചു.

ഞായർ രാത്രി 11 ഓടെ കൊണ്ടോട്ടി രാമനാട്ടുകര റോഡിൽ പുളിക്കലിൽ വെച്ചായിരുന്നു അപകടം. കോയമ്പത്തൂ രിൽ നഴ്സിങ് വിദ്യാർഥിയായ മകനെ കണ്ട് തിരിച്ചു വരികയായിരുന്നു ഇരുവരും. എതിർ ദിശയിൽ നിന്നും അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്നും തെറിച്ച് വീണ ഇരുവരേയും ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി ച്ചെങ്കിലും ഖമറുന്നിസയെ രക്ഷിക്കാനായില്ല.

യുഎഇയിലെ മദാമിൽ ജോലി ചെയ്യുന്ന റിനാസ് മൂന്ന് ദിവസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. ഖമറുന്നിസയുടെ പിതാവ്: ചാലിയം ബൈത്താനിയിൽ പി.എ സിദ്ദീഖ്. മാതാവ്: സൈനബ. മക്കൾ: അജ്‌മൽ, ആയിഷ അംന, അയ്യൻ. സഹോദരങ്ങൾ: സൈനുൽ ആബിദ്, ഹാ ഷിഖ്, ശിഹാബ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!