കോഴിക്കോട്: മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഫെബീഷിന്റെ ലോക്കറിൽ ഇ.ഡി പരിശോധന നടത്തി. കോഴിക്കോട്ടെ ബാങ്കിന്റെ ലോക്കറിലാണ് പരിശോധന നടത്തിയത്. ലോക്കറിൽ സൂക്ഷിച്ച സ്വർണം തിട്ടപ്പെടുത്തി. അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ മരവിപ്പിച്ച ലോക്കറിലാണ് പരിശോധന നടത്തിയത്. ലോക്കറിൽ 50 പവൻ സ്വർണം കണ്ടെത്തിയിട്ടുണ്ട്. ഐ.ടി വ്യവസായിയായ ഫെബീഷിന്റെ ലോക്കറിൽ കഴിഞ്ഞദിവസമാണ് പരിശോധന നടന്നത്.
പി.എ മുഹമ്മദ് റിയാസിന് ഹവാല ഇടപാടിൽ ബന്ധമുണ്ടെന്നതിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുകയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നേരത്തെ റിയാസിന്റെ അടുപ്പക്കാരനായ വാരിസ് നൽകിയതായി പറയപ്പെടുന്ന മൊഴിയുടെ വിവരങ്ങളും പുറത്തുവന്നിരുന്നു. ഇ.ഡി സംസ്ഥാന പോലീസ് മേധാവിക്കയച്ച കത്തിലെ വിവരങ്ങളാണ് പുറത്തുവന്നത്. 1.2 കോടി രൂപ ദുബായിയിലുള്ള ഫൈജാസ് വി.പിക്ക് അയച്ചുകൊടുത്തതായുള്ള വാരിസിന്റെ മൊഴിയാണ് നേരത്തെ പുറത്തുവന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
