സഊദിയിലെ 4 പ്രദേശങ്ങളിൽ ഹൂത്തികൾ നടത്തിയ ആക്രമണങ്ങൾ; നാശനഷ്ട ദൃശ്യങ്ങൾ പുറത്ത് വിട്ട് അധികൃതർ, പരിക്കേറ്റവരിൽ പ്രവാസികളും | VIDEO  

malayalampress
2 Min Read

റിയാദ്: സഊദിയിലെ അബഹ, ഖമീസ് മുഷൈത്ത്, ജസാൻ, നജ്‌റാൻ എന്നീ നഗരങ്ങളിലെ സിവിലിയൻ, സാമ്പത്തിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഹൂത്തി തീവ്രവാദ സേന നടത്തിയ ആക്രമണങ്ങളുടെ നാഷ്ടനഷ്ടങ്ങൾ വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. സഊദിയിലെ അൽ ഇഖ്ബാരിയ ചാനലാണ് ദൃശ്യങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടത്. പരിക്കെറ്റവരിൽ പ്രവാസികളും ഉൾപ്പെട്ടിട്ടുണ്ട്. ഇവർ ആശുപത്രിയിൽ കഴിയുന്നതും വീഡിയോയിൽ കാണിച്ചു. ആക്രമണത്തിൽ 73 പേർക്ക് പരിക്ക് ഏറ്റതായി സഊദി അറേബ്യ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഹൂത്തി തീവ്രവാദ ആക്രമണങ്ങളുടെ ഫലമായി ഈ പ്രദേശങ്ങളിലെ നിരവധി വീടുകൾക്കും സിവിലിയൻ സ്വത്തുക്കൾക്കും നാശനഷ്ടമുണ്ടായതായും ലക്ഷ്യമിട്ട സ്ഥലങ്ങളിൽ അവർ ഉണ്ടാക്കിയ ഭൗതിക നാശനഷ്ടങ്ങൾ അൽ-എഖ്ബാരിയ സംപ്രേഷണം ചെയ്ത വീഡിയോയിൽ കാണിച്ചിട്ടുണ്ട്.

ഹൂത്തികൾ നടത്തിയ വിവേകശൂന്യമായ ആക്രമണങ്ങളിൽ ഏറ്റവും പുതിയത് രാജ്യത്തെ നിരവധി നഗരങ്ങളിലെ സിവിലിയൻ, സാമ്പത്തിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നുവെന്നും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 73 സാധാരണക്കാർക്ക് പരിക്കേറ്റതായും യെമനിലെ ഔദ്യോഗിക ഗവണ്മെന്റിനെ പിന്തുണയ്ക്കുന്നതിനുള്ള സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി നേരത്തെ സ്ഥിരീകരിച്ചിരുന്നു.

സഊദിയുടെ തെക്കൻ മേഖലകളിൽ  ജാഗ്രതാ നിർദേശം

അതേസമയം, ഹൂതി ആക്രമണത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് സഊദി അറേബ്യ. യമനിലെ ഹൂതി കേന്ദ്രങ്ങളായ മാരിബ്, അൽ ജൗഫ്, താഇസ് എന്നിവിടങ്ങളിലാണ് സഊദി അറേബ്യ തിരിച്ചടിച്ചത്. പത്തിടങ്ങളിലായി സൗദി ആക്രമണം നടത്തിയതായി ഹൂതികളും സ്ഥിരീകരിച്ചു. തൊട്ടുപിന്നാലെ സഊദിയുടെ തെക്കൻ മേഖലകളിൽ വീണ്ടും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇടയ്ക്കിടെ ഈ മേഖലയിൽ ജാഗ്രതാ നിർദ്ദേശം നൽകുന്നുണ്ട്. യമനിലെ ആഭ്യന്തര യുദ്ധം വീണ്ടും രൂക്ഷമാവുകയാണ്. സഊദിയുടെ തെക്കൻ മേഖലകളിൽ ഇപ്പോഴും ജാഗ്രതാ നിർദേശം തുടരുകയാണ്.

യമനിൽ ആഭ്യന്തര യുദ്ധം രൂക്ഷം, സഊദിക്ക് ഭീഷണി

യമനിലെ ഔദ്യോഗിക ഭരണകൂടവും ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലകളും തമ്മിൽ യുദ്ധം രൂക്ഷമാണ്. ഹൂതി നിയന്ത്രണത്തിലുള്ള മേഖലകൾ പിടിച്ചെടുക്കാനാണ് യമൻ സൈന്യത്തിന്റെ ശ്രമം. സഊദി സൈന്യത്തിന്റെ പിന്തുണയോടെയാണ് യമനിലെ ഔദ്യോഗിക ഭരണകൂടത്തിന്റെ പോരാട്ടം. ഇറാന്റെ പിന്തുണയോടെയാണ് ഹൂതികൾ യുദ്ധത്തിൽ ഏർപ്പെടുന്നത്. ആഭ്യന്തര സംഘർഷം യമനകത്ത് വർദ്ധിച്ചാൽ അത് സഊദിക്കും ഭീഷണിയാണ്. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ തെക്കൻ മേഖലയിലെ ജിസാൻ, അസീർ, അബഹ മേഖലയിലെ എണ്ണ പ്ലാന്റുകൾക്ക് ലക്ഷ്യം വെച്ചിരുന്നു. ആക്രമണത്തിൽ പ്ലാന്റിലെ ജീവനക്കാരും ഇരകളായി.

ഖമീസ് മുഷൈത് ഗവർണറേറ്റിലെ അപകടാവസ്ഥ ഒഴിഞ്ഞതായി സിവിൽ ഡിഫൻസ്

റിയാദ്: ഖമീസ് മുഷൈത് ഗവർണറേറ്റിലെ അപകടാവസ്ഥ ഒഴിഞ്ഞതായി സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി. പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ മുൻനിർത്തി അധികൃതർ നൽകുന്ന നിർദ്ദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും തുടർന്നും പാലിക്കണമെന്ന് ഡയറക്ടറേറ്റ് അഭ്യർത്ഥിച്ചു.

പൊതുജനസുരക്ഷ ഉറപ്പാക്കുന്നതിനും മുൻകരുതൽ നടപടിയുടെ ഭാഗമായി ജാഗ്രത പുലർത്തുന്നതിനുമാണ് നാഷണൽ ഏർലി വാണിംഗ് പ്ലാറ്റ്‌ഫോം ഫോർ എമർജൻസീസ് ഖമീസ് മുശൈത്തിൽ നേരത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചതെന്ന് അധികൃതർ വിശദീകരിച്ചു. രക്ഷാപ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാനും ഏവരുടെയും സുരക്ഷ ഉറപ്പാക്കാനും സംഭവസ്ഥലങ്ങളിൽ കൂട്ടംകൂടുന്നതും ഫോട്ടോയോ വീഡിയോയോ പകർത്തുന്നതും പൂർണ്ണമായും ഒഴിവാക്കണം. ഔദ്യോഗിക നിർദ്ദേശങ്ങൾ മാത്രം കർശനമായി പാലിക്കണമെന്നും സിവിൽ ഡിഫൻസ് നിർദ്ദേശിച്ചു.

വീഡിയോ 1

വീഡിയോ 2

വീഡിയോ 3

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!