പാലത്തായി പീഡനം; ബി.ജെ.പി നേതാവായ പ്രതിക്ക് ജാമ്യം

News Desk
1 Min Read

കണ്ണൂർ : പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ബി.ജെ.പി നേതാവായ അധ്യാപകൻ പത്മരാജന്‌ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധിളോടെയാണ് ജാമ്യം അനുവദിച്ചത്. പ്രതിയുടെ ശിക്ഷാവിധിയും ഹൈക്കോടതി മരവിപ്പിച്ചിട്ടുണ്ട്.

അതേസമയം പ്രതിക്ക് ജാമ്യം ലഭിച്ചത് യു.ഡി.എഫ്‌ സർക്കാർ ഒത്തുകളിയുടെ ഭാഗമെന്ന്‌ സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് കുറ്റപ്പെടുത്തി. കഴിഞ്ഞ എൽ.ഡി.എഫ്‌ സർക്കാർ കാലത്ത്‌ പൊലീസ്‌ കുറ്റുമറ്റ രീതിയിൽ അന്വേഷിച്ച്‌ തെളിവുകൾ സഹിതം കോടതിയിൽ സമർപ്പിച്ചതിനാൽ പ്രതിക്ക്‌ കടുത്തശിക്ഷതന്നെ കോടതി നൽകിയതായിരുന്നു. എന്നിട്ടും ഇപ്പോൾ ഭരണമാറ്റമുണ്ടായി, യു.ഡി.എഫ്‌ സർക്കാർ അധികാരമേറ്റ്‌ മാസങ്ങൾക്കുള്ളിലാണ്‌ ആർ.എസ്‌.എസ്‌ നേതാവായ പ്രതിക്ക്‌ പ്രോസിക്യൂഷന്റെ ഒത്തുകളിയിലൂടെ ജാമ്യം ലഭിച്ചിരിക്കുന്നത്‌. ആർഎസ്‌എസ്‌ നയം പിന്തുടരുന്ന ർക്കാർ ഇടപെടലില്ലാതെ പ്രൊസിക്യൂഷൻ ഇത്രയും പ്രമാദമായ ഒരു കേസിനെ ലാഘവ ബുദ്ധിയോടെ സമീപിക്കില്ല എന്നത്‌ വ്യക്തമാണ്‌.

പ്രതിക്ക്‌ ജാമ്യം ലഭിക്കാനിടയായ സാഹചര്യത്തിന്റെ ഉത്തരവാദിത്തിൽനിന്ന്‌ മുഖ്യമന്ത്രിക്കും സർക്കാറിനും ഒഴിഞ്ഞുമാറാനാകില്ല. നേരത്തെ ഇക്കാര്യത്തിൽ സി.പി.ഐ.എമ്മിനും അന്നത്തെ എൽ.ഡി.എഫ്‌ സർക്കാറിനുമെതിരെ വിഷലിപ്‌തമായ പ്രചാരണം നടത്തുകയും രാഷ്ട്രീയലക്ഷ്യങ്ങൾക്ക് വേണ്ടി തെറ്റിദ്ധാരണപരത്തുന്ന വാർത്തകളും നട്ടാൽകുരുക്കാത്ത നുണകളും പ്രചരിപ്പിക്കുകയും ചെയ്‌ത മുസ്ലീം ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും ഇക്കാര്യത്തിൽ എന്ത്‌ മറുപടിയാണ്‌ പറയാനുള്ളതെന്നും അദ്ദേഹം പ്രസ്‌താവനയിൽ ചോദിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article