ഡൽഹിയിൽ കർശന സുരക്ഷ: സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങി രാജ്യം

News Desk
1 Min Read

ന്യൂഡൽഹി: എൺപതാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കൊരുങ്ങി രാജ്യം.  സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കു മുന്നോടിയായി സംസ്ഥാനത്തു സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കി. തിരക്കേറിയ സ്ഥലങ്ങളിലും മാർക്കറ്റുകളിലും രാത്രികാല പട്രോളിങ് വർധിപ്പിച്ചു. തന്ത്രപ്രധാന സ്ഥലങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ചു നിരീക്ഷണം തുടങ്ങി. മോക് ഡ്രില്ലുകളും നടത്തുന്നുണ്ട്. ദേശീയഗീതത്തിന്റെ 150 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഈ വർഷത്തെ ചടങ്ങുകളിൽ ആദ്യമായി വന്ദേമാതരം ആലപിക്കും. 

സംസ്ഥാനത്തിന്റെ അതിർത്തി പ്രദേശങ്ങൾ, മാളുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ പൊലീസ് സംഘം പരിശോധന നടത്തി. ‍ഡൽഹി– ഹരിയാന അതിർത്തിയായ ആയാനഗറിൽ പൊലീസിനു പുറമേ അർധസൈനിക വിഭാഗത്തെയും വിന്യസിച്ചു. നഗരത്തിലേക്കു കടക്കുന്ന വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. ഈസ്റ്റ് ഡൽഹിയിലും യമുനാതീരത്തും ഡ്രോണുകൾ ഉപയോഗിച്ചാണു നിരീക്ഷണം നടത്തുന്നത്. ജനസാന്ദ്രതയേറിയ സ്ഥലങ്ങളിൽ നോർത്ത് ഈസ്റ്റ് ജില്ലാ പൊലീസ് സംഘം മോക് ഡ്രിൽ നടത്തി.

സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുക്കാനുള്ളവർക്കായി നാളെ പുലർച്ചെ 4 മുതൽ മെട്രോ സർവീസ് നടത്തുമെന്നു ഡിഎംആർസി അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article