റിയാദ്: 24 കാരനായ മലയാളി യുവാവ് റിയാദിൽ മരണപ്പെട്ടു. തൃശൂർ പിലാക്കാട് സ്വദേശിയായ കോരങ്ങോട്ടിൽ മുഹമ്മദ് റാഷിക് ആണ് സഊദി തലസ്ഥാനമായ റിയാദിൽ മരണപ്പെട്ടത്.
പിലാക്കാട് കോരങ്ങോട്ടിൽ റസാഖ് – റംല ദമ്പതികളുടെ മകനാണ്. സഹോദരി റാഷിദ.
മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകാനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്. ഇതിനായുള്ള നിമനടപടികൾ റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് തിരൂർക്കാടിന്റെ മേൽനോട്ടത്തിൽ ഭാരവാഹികളായ , ജുനൈദ് താനൂർ, ഹാഷിം മൂടാൽ , നസീർ കണ്ണീരി, അബ്ദുറഹിമാൻ ചേലേമ്പ്ര, ഷറഫ്, തേഞ്ഞിപ്പലം എന്നിവർ ഏകോപിപ്പിക്കുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
