മലപ്പുറം ജില്ലയിൽ എലിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.ജൂലൈയിൽ മലപ്പുറത്ത് 28 പേർക്ക് എലിപ്പനി സ്ഥിരീകരിക്കുക യും ചികിത്സയിലായിരുന്ന ഒരാൾ മരിക്കുകയും ചെയ്തിരുന്നു.കനത്ത മഴയെത്തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടുള്ളതിനാൽ രോഗവ്യാപന സാധ്യത കൂടിയതായാണ് ആരോഗ്യ വകപ്പിൻ്റെ വിലയിരുത്തൽ.
ശക്തമായ പനി, കടുത്ത തലവേദന, കാലുകളിലും നടുവിലും പേശി വേദന, അമിത ക്ഷീണം, കണ്ണിന് ചുവപ്പ്, വെളിച്ചത്തിലേക്ക് നോക്കാൻ ബുദ്ധിമുട്ട്, മൂത്രത്തിൻ്റെ അളവ് കുറയുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സ നടത്താതെ ഡോക്ടറെ കാണണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.
മഴക്കാലത്ത് മാളങ്ങളിൽ വെള്ളം കയറുന്നതോടെ എലികൾ പുറത്തേക്കിറങ്ങുകയും എലിമൂത്രവും വിസർജ്യവും വെള്ളത്തിൽ കലരുകയും ചെയ്യും.എലിമൂത്രം കലർന്ന മലിനജലത്തിലോ ചെളിയിലോ സമ്പർക്കം ഉണ്ടാകുമ്പോൾ എലിപ്പനി പകരും. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും ശുചീകരണ-പ്രവർത്തന ങ്ങളിൽ ഏർപ്പെടുന്നവരും ആരോഗ്യ പ്രവർത്തകരുടെ നിർദേശപ്രകാരം ഡോക്സിസൈ ക്ലിൻ പ്രതിരോധമരുന്ന് നിർബന്ധമായും ഉപയോഗിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
എലികളുടെ സാന്നിധ്യം കുറയ്ക്കുക. മലിന ജലവുമായുള്ള സമ്പർക്കം പരമാവധി ഒഴിവാ ക്കുക, വെള്ളക്കെട്ടിൽ ഇറങ്ങേണ്ടി വന്നാൽ ബൂട്ട്, കൈയുറ തുടങ്ങിയവ ധരിക്കുക, കാലുകളടക്കം സോപ്പും ശുദ്ധജലവും ഉപ യോഗിച്ച് കഴുകുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, പാചകത്തിന് ക്ലോറിനേറ്റ് ചെയ്ത വെള്ളം മാത്രം ഉപയോഗിക്കുക എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളും ആരോഗ്യ വകുപ്പ് മുന്നോട്ട് വച്ചിട്ടുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
